12ന് ജില്ലാ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് പ്രതിഷേധ കൂട്ടായ്‌മ


എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഈ മാസം 12ന് വൈകുന്നേരം നാല് മണിക്ക് ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധ കൂ ട്ടായ്മ സംഘടി പ്പിക്കുമെന്ന് കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു.


ഡൽഹി എ.കെ.ജി ഭവനിൽ കയറി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ചതിലും സംസ്ഥാനവ്യാപകമായി
ആർ.എസ്.എസ്- സംഘപരിവാർ ആക്രമണങ്ങളിൽ പ്രതിഷേധി ച്ചും ആണ് കൂട്ടായ്മ. സീതാറാം യെച്ചൂരിയെ ആക്രമിച്ച ആർ.എസ്.എസുകാരെ നിസ്സാരവകുപ്പുകൾ ചുമത്തി കേസെടുത്ത് വിട്ടയച്ചത് ഉന്നതതല ഗൂഢലോചനയുടെ ഭാഗമായാണ് ആക്രമണമെന്ന് വ്യക്തമാക്കുന്നു. ഈ നടപടി ഉടൻ തിരുത്തണം. രാജ്യസഭയിലെ സി.പി.എം നേതാവ് കൂടിയായ യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾക്ക് മതിയായ സംരക്ഷണം നൽകേണ്ട ഡൽഹി പൊലീസ് സംഘപരിവാറിന്റെ ആജ്ഞാനുവർത്തികളായി അധ:പതിച്ചിരിക്കുകയാണ്.


പോളിറ്റ് ബ്യൂറോ യോഗം ചേരുന്ന സാഹചര്യത്തിൽ എ.കെ.ജി ഭവനിൽ ആർ.എസ്.എസ് അക്രമം ഉണ്ടാകുമെന്ന കേരളാ പൊലീസ് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ് കേന്ദ്രസർക്കാരിനെയും ഡൽഹി പൊലീസിനെയും അറിയിച്ചിട്ടും അവഗണിച്ചത് ഗൗരവത്തോടെ കാണണം. ഈ സംഭവത്തിന് പിന്നാലെ കേരളത്തിൽ വ്യാപകമായി ആർ.എസ്.എസുകാർ ആക്രമണങ്ങൾ അഴിച്ചു വിട്ടിരിക്കുകയാണ് . സി.പി.എം കോഴി ക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ വധിക്കാൻ ലക്ഷ്യമിട്ട് ജില്ലാകമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞു. തലനാരിഴക്കാണ് പി. മോഹനൻ രക്ഷപ്പെട്ടത്. പലയിടത്തും പാർട്ടി ഓഫീ സുകൾ തകർത്തു. കൊടിമരങ്ങളും മറ്റും നശിപ്പിച്ചു. ആർ.എസ്.എസ് തേർവാഴ്ചക്കെതിരെ ജനമനസ്സാക്ഷി ഉണരണം. മുഴുവൻ ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികളും ഈ ആക്രമണങ്ങൾക്കെതിരെ രംഗത്തു വരണമെന്നും എൽ.ഡി.എഫ് കൺവീനർ അഭ്യർത്ഥിച്ചു.



Sharing is Caring