ഫസലിനെ കൊന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ: പ്രതി സുബീഷിന്റെ മൊഴി


കണ്ണൂർ: തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിന്റെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആർ.എസ്.എസ് പ്രവർത്തകൻ രംഗത്തെത്തി. ഫസൽ വധക്കേസ് പ്രതി ചെമ്പ്ര സ്വദേശി സുബീഷാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. താനടക്കം നാല് ആർ.എസ്.എസ് പ്രവർത്തകരാണ് ഫസലിനെ കൊന്നതെന്ന് സുബീഷ് വ്യക്തമാക്കി. തനിക്കൊപ്പം പ്രതീഷ്, പ്രമേഷ്, ഷിനോയ് എന്നിവരാണ് ഉണ്ടായിരുന്നത്.


ആർ.എസ്.എസ് കൊടിമരവും ബോർഡും സ്ഥിരമായി നശിപ്പിച്ചതിന്റെ പ്രതികരാമായിട്ടാണ് ഫസലിനെ കൊന്നതെന്ന് സുബീഷിന്റെ കുറ്റസമ്മത മൊഴിയിൽ പറയുന്നു. കുറ്റസമ്മത മൊഴി സി.പി.എം നേതാവ് കാരായി രാജൻ സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു. ഇതോടെ സി.പി.എമ്മിനെ വർഷങ്ങളായി വേട്ടയാടുന്ന ഒരു കേസിനാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.




Sharing is Caring