സിപിഎം ഓഫിസിനുനേരെ നടന്ന ബോംബേറ് സര്‍വകക്ഷി സമാധാനയോഗത്തിന്‍റെ ലംഘനമാണെന്ന് സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കില്ലെന്നതു പ്രധാന തീരുമാനമായിരുന്നു.ആര്‍എസ്എസ് അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നും കാനം പറഞ്ഞു.ബോംബേറുണ്ടായ കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഒാഫിസ് കാനം രാജേന്ദ്രന്‍ സന്ദര്‍ശിച്ചു.സന്ദർശനവേളയിൽ സി പി ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ.പി.ഗവാസ് എന്നിവരും കൂടെ ഉണ്ടായിരുന്നു.













