പാര്‍ലമെന്റിലേക്ക് പ്രകടനം നടത്തിയ വൈകോയെ അറസ്റ്റ് ചെയ്തു

 

imagesന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മഹിന്ദ രജപക്‌സെ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നില്‍ പ്രകടനം നടത്തിയ വൈകോയെ അറസ്റ്റ് ചെയ്തു. തമിഴ് വംശജരെ കൂട്ടക്കൊല ചെയ്ത രജപക്‌സെയെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട വൈകോയുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ വൈകോയെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. രജപക്‌സെയെ ക്ഷണിക്കുന്നതിനെതിരെ നിലപാട് നേരത്തെ മോഡിയെ അറിയിച്ചതാണെന്നും ഈ വിഷയത്തില്‍ തമിഴ് ജനതയുടെ പ്രതിഷേധം കണക്കിലെടുക്കാതെ പറ്റില്ലെന്നും വൈകോ പ്രതികരിച്ചു.


 


Sharing is Caring