ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗാരാഖ്ധാം എക്‌സ്പ്രസ് ചരക്ക് തീവണ്ടിയില്‍ ഇടിച്ച് 20 പേര്‍ മരിച്ചു. 50ഓളം പേര്‍ക്ക് പരുക്കേറ്റു.ചുരൈദ് സ്റ്റേഷനില്‍ വച്ചായിരുന്നു അപകടം. ഗാരാഖ്ധാം എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ ഇടിക്കുകയായിരുന്നു. രിയാനയിലെ ഹിസാറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്ധാമിലേക്കു പോകുകയായിരുന്നു ട്രെയിന്‍. ഇടിയുടെ ആഘാതത്തില്‍ ഗൊരാഖ്ധാം എക്പ്രസിന്റെ ആറു ബോഗികള്‍ പാളം തെറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.