തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് വി-ഗാർഡിന്റെ കൈതാങ്ങ്; പുതിയ ഹീമോഡയാലിസിസ് മെഷീൻ കൈമാറി


സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ (CSR) ഭാഗമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് അത്യാധുനിക ഹീമോഡയാലിസിസ് മെഷീൻ കൈമാറി. ഓട്ടോമാറ്റിക് ബ്ലഡ് പ്രഷർ മോണിറ്ററിംഗ്, എൻഡോടോക്സിൻ ഫിൽട്ടറേഷൻ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മെഷീനാണ് വി-ഗാർഡ് കൈമാറിയത്.


സാമ്പത്തിക പരാധീനതകൾ മൂലം ഉറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനാകാതെ വിഷമിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഡയാലിസിസ് പോലുള്ള ദീർഘകാല ചികിത്സകൾ പലർക്കും താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഞങ്ങളുടെ ഈ സഹായം അർഹരായ രോഗികൾക്ക് വലിയൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. വി-ഗാർഡ് മുൻപ് നടപ്പിലാക്കിയിട്ടുള്ള സമാനമായ പദ്ധതികളുടെ തുടർച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്  – വി-ഗാർഡ് ഇൻഡസ്ട്രീസ്  ലിമിറ്റഡ് ആൻഡ് വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടര്‍ ഡോ.റീനാ മിഥുൻ ചിറ്റിലപ്പിള്ളി. 




Sharing is Caring