സന്താരി പേൾ ബീച്ച് റിസോർട്ടിൽ സൗജന്യ രക്തപരിശോധന ക്യാമ്പ്


സന്താരി ദിനാഘോഷങ്ങളുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസിൻ്റെ സി.എസ്.ആർ പദ്ധതിയായ ‘മുത്തൂറ്റ് സ്നേഹാശ്രയ’യുമായി സഹകരിച്ച് സന്താരി പേൾ ബീച്ച് റിസോർട്ട് സൗജന്യ രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സന്താരി പേൾ ബീച്ച് റിസോർട്ടിൽ മാർച്ച് 25 ബുധനാഴ്ച രാവിലെ 7 മണി മുതൽ 9.30 വരെയായിരിക്കും സൗജന്യ രക്ത പരിശോധന. മാരാരി പ്രദേശവാസികൾക്കും സന്താരി റിസോർട്ടിലെ അതിഥികൾക്കും ജീവനക്കാർക്കും അടിസ്ഥാന ആരോഗ്യപരിശോധനകൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപിക്കുന്നത്.


മാരാരിക്കുളം ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. സനിൽ രാവിലെ 8 മണിക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാ. ആന്റണി ജേക്കബ് പനഞ്ചിക്കൽ (സെന്റ് ഓഗസ്റ്റിൻ പള്ളി, മാരാരിക്കുളം) ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. രാവിലെ നടത്തിയ പരിശോധനകളുടെ ഫലങ്ങൾ വൈകുന്നേരം 3 മണി മുതൽ വിതരണം ചെയ്യും, ഒപ്പം ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. ഇത് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സ്വന്തം ആരോഗ്യനില മനസ്സിലാക്കാനും വിദഗ്ധ നിർദേശങ്ങൾ തേടാനും സഹായിക്കും. കേവലം ഒരു പ്രാഥമിക പരിശോധന എന്നതിലുപരി, ഈ പദ്ധതിയുടെ പ്രയോജനം ജനങ്ങളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കാനും ഇതിലൂടെ സാധിക്കും

online news portal



Sharing is Caring