താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് പാക് സഹായം ആവശ്യമില്ലെന്ന് യുഎസ്

താലിബാനുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് പാകിസ്താന്റെ ആവശ്യമില്ലെന്ന് അമേരിക്ക. യുഎസിന്റെ പ്രതിനിധിയായ തോമസ് വെസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

താലിബാനുമായുള്ള തങ്ങളുടെ ചര്‍ച്ച നടത്താന്‍ മൂന്നാമതൊരു രാജ്യത്തിന്റെ സഹായം ആവശ്യമാണെന്ന് കരുതുന്നില്ല. താനും യുഎസ് സര്‍ക്കാരിലെ മറ്റ് സഹപ്രവര്‍ത്തകരും അതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനിലേക്കുള്ള പ്രവേശനത്തിന് പാകിസ്താന്റെ വ്യോമാതിര്‍ത്തി അമേരിക്കയ്‌ക്ക് ആവശ്യമാണെന്ന നിര്‍ദ്ദേശവും വെസ്റ്റ് നിരസിച്ചു.ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനും എല്ലാ അഫ്ഗാനികള്‍ക്കും അവകാശങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രതിബദ്ധത അവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി താലിബാന്‍ സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധത്തിന്റെ ആവശ്യകത യുഎസ് പ്രത്യേക പ്രതിനിധി ഊന്നിപ്പറഞ്ഞു.

ഭീകരര്‍ക്ക് ഇനിയൊരിക്കലും അഭയം നല്‍കാത്ത സമാധാനപരവും സുസ്ഥിരവുമായ ഒരു അഫ്ഗാനിസ്ഥാന്റെ വളര്‍ച്ച കാണാനും അവരെ പിന്തുണയ്‌ക്കാനും ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രതിനിധി പറഞ്ഞു.അഫ്ഗാനില്‍ താലിബാന്‍ ആക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്നതിനാല്‍ നേരത്തെയും വെസ്റ്റ് ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *