അണ്ടര്‍19 ലോകകപ്പ: ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ തുടക്കം

under19ദുബായ്: അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഞയറാഴ്ച ആരംഭിക്കും. ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറിലെ ഇന്ത്യയുടെ എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ശ്രീലങ്കയോട് പരാജയപ്പെട്ടെങ്കിലും ന്യൂസിലാന്റിനെയും യുഎഇയേയും പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിനെ വരവ്.
മികച്ച ഫോമിലുള്ള ഉപനായകന്‍ സഞ്ജു വി സാസംണ്‍ നയിക്കുന്ന ഇന്ത്യന്‍ മധ്യനിര മികച്ച ഫോമിലാണ്. കുല്‍ദീപ് യാദവും ഹൂഡയും നയിക്കുന്ന ബൌളിംഗ് നിരയും മികച്ച പ്രകടനം കഴിഞ്ഞ മത്സരങ്ങളില്‍ പുറത്തെടുത്തിരുന്നു. കഴിഞ്ഞ കളിയില്‍ പാപ്വ ന്യൂഗിനിയെ 245 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനേയും രണ്ടാം മത്സരത്തില്‍ സ്‌കോട്ട്‌ലാന്റിനേയുമാണ് ഇന്ത്യ പരാജയപ്പെടുത്തി.