ദില്ലി: ഏപ്രില്‍ മാസം മുതല്‍ ദില്ലി ജനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ യാതൊരു സബ്‌സിഡിയും ലഭിക്കില്ല. ദില്ലിയിലെ ജനങ്ങള്‍ക്ക് ഷീല ദീക്ഷിത് സര്‍ക്കാര്‍ 400 യൂണിറ്റുവരെയുള്ള വൈദ്യുതി ഉപയോഗത്തിനു സബ്‌സിഡി നല്‍കിയിരുന്നു. പിന്നീട് അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ വൈദ്യുതി നിരക്ക് 50 ശതമാനം കുറയ്ക്കുകയും ചെയ്തു.
എന്നാല്‍ ഏപ്രില്‍ മുതല്‍ അതും ലഭിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. പാര്‍ലമെന്റ് പാസാക്കിയ 2014-15 വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റില്‍ സബ്‌സിഡി നല്‍കാന്‍ തുക മാറ്റിവച്ചിട്ടില്ല. തുടര്‍ന്നാണ് സബ്‌സിഡി ഇല്ലാതാകുന്നത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലേക്കായി വൈദ്യുതി സബ്‌സിഡി ഇനത്തില്‍ 669 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാല്‍ ബജറ്റില്‍ ഇതു സംബന്ധിച്ച് പരാമര്‍ശമില്ല.