മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ആകെയുള്ള 263 ബൂത്തുകളിലും ഒരേ ദിവസം ഒരേ സമയം കണ്‍വെന്‍ഷനുകള്‍ നടത്തി യുഡിഎഫ്. ബൂത്ത് കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനം എടക്കര പായിമ്പാടം 93ാം നമ്പര്‍ ബൂത്തില്‍ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് നിര്‍വഹിച്ചു. വെള്ളിയും ശനിയും വീടുകള്‍ കയറി നടത്തുന്ന അഭ്യര്‍ത്ഥനക്കത്തിന്റെ വിതരണം ശങ്കരംകുളത്തെ ഉമ്മത്തൂര്‍ ഹമീദിന്റെ വീട്ടില്‍ കത്തുനല്‍കി ഉദ്ഘാടനം ചെയ്തു. സി ബാപ്പു അദ്ധ്യക്ഷനായി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി പി അഷ്‌റഫലി എന്നിവര്‍ പങ്കെടുത്തു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിയോടെ നിലമ്പൂരില്‍ നിന്ന് ചന്തക്കുന്ന് വരെ റോഡ് ഷോ നടത്തിയാണ് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധുവിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.














