കോഴിക്കോട് കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി


കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീടുകളിൽ വിജിലൻസ് സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിൽ 6,20,000 രൂപ പിടിച്ചെടുത്തു. സൂപ്രണ്ടിങ് എൻജിനീയറായ ദിലീപിന്റെ വീടുകളിലും റിസോർട്ടിലും ഓഫിസിലുമായിരുന്നു പരിശോധന. നാലു ഫോണുകളും ഒരു ടാബും പിടിച്ചെടുത്തു. വരവിൽ കവിഞ്ഞ സ്വന്ത് സമ്പാദിച്ചുവെന്ന പരാതിയിലായിരുന്നു പരിശോധന.


അഞ്ചിടങ്ങളിലാണ് രാവിലെ ഏഴുമണി മുതൽ ആരംഭിച്ച പരിശോധന നടന്നത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലായിരുന്നു പരിശോധന നടത്തിയത്. വയനാട്ടിൽ മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്ടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. വയനാട്ടിലെയും കോഴിക്കോട്ടെയും വീട്ടിൽ നിന്നുമാണ് പണം കണ്ടെത്തിയത്.


ഇയാൾ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി വിജിലൻസിന് ലഭിച്ചിട്ടുണ്ടായിരുന്നു. കുറച്ചുനാളായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. തുടർന്ന് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു. കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് പരിശോധന നടന്നത്. സൂപ്രണ്ടിങ് എൻജിനീയറായ ദിലീപ് നാളെ വിരമിക്കാനിരിക്കെയാണ് വിജിലൻസിന്റെ നടപടി.



Sharing is Caring