ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന മുംബൈയിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍


ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന മുംബൈയിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പ്രതികളില്‍ നിന്നും ഏകദേശം 2.7 കോടിയുടെ വജ്രാഭരണങ്ങളും സ്വര്‍ണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തു. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.മഹേന്ദ്ര, മനോജ് എന്നിവരാണ് അറസ്റ്റിലായത്.


രാജസ്ഥാനിലെ രാജാസര്‍ബിക്കാനീര്‍ റോഡില്‍ ദേരജ്‌സറിന് സമീപം നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവര്‍ മുംബൈയിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു.




Sharing is Caring