യുഎസിലെ ന്യൂ മെക്‌സിക്കോയില്‍ ‘ഹോട്ട് ഡോഗില്‍’ കൊക്കെയ്ന്‍ കണ്ടെത്തി


യുഎസിലെ ന്യൂ മെക്‌സിക്കോയില്‍ ‘ഹോട്ട് ഡോഗില്‍’ കൊക്കെയ്ന്‍ കണ്ടെത്തി. റെസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഹോട്ട് ഡോഗിനുള്ളില്‍ ചെറിയ പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ന്‍. ഉപഭോക്താവിന്റെ പരാതിയില്‍ റസ്റ്റോറന്റ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം സോണിക് ഡ്രൈവ്ഇന്‍ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന ജെഫ്രി ഡേവിഡ് സലാസര്‍ (54) എന്നയാളെയാണ് എസ്പനോള പൊലീസ് അറസ്റ്റ് ചെയ്തത്.


ഇയാളുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ നഷ്ടപ്പെട്ട കൊക്കെയ്ന്‍ പൊതി ഭക്ഷണം വാങ്ങാനെത്തിയ സ്ത്രീയുടെ ഹോട്ട് ഡോഗിനുള്ളില്‍ വീഴുകയായിരുന്നു. അശ്രദ്ധമായി ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് കൊക്കെയ്ന്‍ ഭക്ഷണത്തില്‍ വീണത്.




Sharing is Caring