രണ്ട് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ മുങ്ങിമരിച്ചു

ഹൂസ്റ്റൺ: രണ്ട് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ മുങ്ങിമരിച്ചു. തെലങ്കാനയിൽ നിന്നുള്ള ഉത്തേജ് കുന്ത (24), ശിവ കെല്ലി​ഗരി (25) എന്നിവരാണ് മരിച്ചതെന്ന് മിസ്സൂറി സ്റ്റേറ്റ് ഹൈവേ പോലീസ് സ്ഥിരീകരിച്ചു. മിസ്സൂറിയിലെ ലേക്ക് ഓഫ് ദ ഒസാർ‍ക്ക്സ് റിസർവോയറിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇരുവരും സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തരബിരുദ വിദ്യാർഥികളാണ്.

ആദ്യം നീന്താനിറങ്ങിയ ഉത്തേജ് മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാനായി വെള്ളത്തിലേക്ക് ചാടിയ ശിവയും അപകടത്തിൽ പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *