അനസ് കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ


പാലക്കാട് :അനസ് കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ. മുഖ്യപ്രതി ഫിറോസിൻ്റെ സഹോദരൻ റഫീഖിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു.

റഫീഖിൻ്റെ പങ്ക് ചോദ്യം ചെയ്യലിലൂടെ ബോധ്യപ്പെട്ട ശേഷമാണ് പൊലീസ് നീക്കം.


വിക്ടോറിയ കോളേജിന് മുന്നിൽവെച്ച് അനസിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, പ്രതി ഫിറോസിന്റെ സഹോദരൻ റഫീഖിനെയും വ്യക്തമായി കാണാം.


എന്നാൽ റഫീഖ് ബൈക്കിൽ നിന്ന് ഇറങ്ങുന്നതിന് മുൻപേ ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ തല്ലി വീഴ്ത്തുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ് റഫീഖിനെതിരെ ആദ്യഘട്ടത്തിൽ നടപടിക്ക് പൊലീസ് സംശയിച്ചത്.

എന്നാൽ ഫിറോസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് റഫീഖിൻ്റെ പങ്ക് വ്യക്തമാകുകയും, പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



Sharing is Caring