വായാനാവാരത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ അക്ഷര യാത്ര

കൊയിലാണ്ടി: കൊയിലാണ്ടി മർകസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ വായന വാരാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മാസ്റ്ററുടെ വീട്ടിലെത്തി അദ്ദേഹവുമായി സ്നേഹ ചർച്ച നടത്തി.

വീടിന്റെ ടെറസ്സിൽ ഒരുക്കിയ പുസ്തകപ്പുരയിൽ ദീർഘ നേരം വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം തന്റെ വായനയുടെയും എഴുത്തിന്റെയും രീതികളും അനുഭവങ്ങളും വിദ്യാർത്ഥികളുമായി പങ്കു വെച്ചു.

ആദ്യകാല ലൈബ്രറികളിൽ ഒന്നായ കൊയിലാണ്ടി മുനിസിപ്പാലിറ്റി ലൈബ്രറി, കൊയിലാണ്ടി ഹെറിറ്റേജ് മ്യൂസിയം എന്നിവയും അക്ഷര യാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ സന്ദർശിച്ചു.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള വിവിധ മത്സരങ്ങൾ, കുട്ടികളുടെ ലൈബ്രറി തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളിൽ ഒന്നായിരുന്നു അക്ഷര യാത്ര.

വായനയുടെയും എഴുത്തിന്റെയും ലോകത്തെ കൂടുതൽ മനസ്സിലാക്കാനും വായനക്ക് വലിയ പ്രചോദനം നൽകാനും ഈ യാത്ര വലിയ അവസരം സൃഷ്ടിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു.

സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ സി കെ അബ്ദുന്നാസർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി, സദർ മുഅല്ലിം അബ്ദുൽ കരീം നിസാമി, അധ്യാപകരായ ഡിൻസി, മംഗള പ്രമോദ്, പ്രതിഭ, പ്രജീഷ, സദകത്ത് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.

You may also like ....

Leave a Reply

Your email address will not be published.