2024ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള ആദ്യ റാലിക്ക് തുടക്കം കുറിച്ച്‌ ട്രംപ്


ന്യൂയോര്‍ക്ക് : യു.എസില്‍ 2024ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറി പോരാട്ടത്തിനുള്ള ആദ്യ റാലിക്ക് തുടക്കം കുറിച്ച്‌ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ശനിയാഴ്ച ടെക്സസിലെ വാകോയിലാണ് ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്. 95 മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ താന്‍ നേരിടുന്ന നിയമനടപടികളെ നീതിന്യായ വ്യവസ്ഥയുടെ ആയുധവത്കരണമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.


നിലവില്‍ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സുമായി ട്രംപിനുണ്ടായിരുന്ന ബന്ധം കേന്ദ്രീകരിച്ച്‌ മാന്‍ഹട്ടന്‍ ഡിസ്ട്രിക്‌ട് അറ്റോര്‍ണി ഓഫീസ് നടത്തുന്ന അന്വേഷണം വിവാദമായിരിക്കുകയാണ്. ബന്ധം പുറത്തറിയാതിരിക്കാന്‍ 2016ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ട്രംപ് സ്റ്റോമിയ്ക്ക് 130,000 ഡോളര്‍ അഭിഭാഷകന്‍ വഴി നല്‍കിയെന്നാണ് ആരോപണം.കേസില്‍ ട്രംപിനെ പ്രതിയാക്കണോ എന്ന ആലോചനയിലാണ് പ്രോസിക്യൂട്ടര്‍മാര്‍.


കുറ്റംചുമത്തിയാല്‍ ക്രിമിനല്‍ നടപടി നേരിടുന്ന ആദ്യ മുന്‍ പ്രസിഡന്റാകും ട്രംപ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച ട്രംപ് സ്റ്റോമിയുമായുള്ള ബന്ധം നിഷേധിച്ചിരുന്നു. കുറ്റകരമായ ഒന്നും താന്‍ ചെയ്തില്ലെന്ന് റാലിക്കിടെ ട്രംപ് ആവര്‍ത്തിച്ചു. കേസില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും അണികള്‍ പ്രതിഷേധിക്കണമെന്നും ട്രംപ് കഴിഞ്ഞാഴ്ച ആഹ്വാനം ചെയ്തിരുന്നു.



Sharing is Caring