നൈറ്റ് ഡ്യൂട്ടിക്കിടയില്‍ ആയുര്‍വേദ ആശുപത്രിയിലെ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍


തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയിലെ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അറസ്റ്റിലായത് പെരുമ്ബാവൂര്‍ അകനാട് സ്വദേശി ശ്രീജിത്താണ്.നഴ്‌സിങ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറിയ ശ്രീജിത്ത് നഴ്‌സിനെ വലിച്ചിഴച്ച്‌ മറ്റൊരു മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പ്രതി ആശുപത്രിയിലെ ഇലക്‌ട്രീഷ്യനാണ്.


പൊലീസ് ഇയാളെ ശനിയാഴ്ച്ചയാണ് പിടികൂടിയത്. സംഭവം നടക്കുന്നത് വ്യാഴാഴ്ച്ച രാത്രിയിലാണ്.ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി പുറത്തുനിന്ന് പൂട്ടിയതിനു ശേഷമാണ് പ്രതി അതിക്രമം നടത്താന്‍ ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച്ച ആശുപത്രിയിലെത്തിയ നഴ്‌സിനെ ശ്രീജിത്ത് ഭീക്ഷണിപ്പെടുത്തി.


വിവരം മറ്റാരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ വാളിന്റേയും തോക്കുകളുടയേും ചിത്രങ്ങള്‍ കാണിക്കുകയും ആയുധങ്ങള്‍ കാറില്‍ കരുതിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഭയന്ന നഴ്‌സ് വീട്ടില്‍ വന്ന് ഭര്‍ത്താവിനോട് എല്ലാ കാര്യങ്ങളും തുറന്ന് പറയുകയായിരുന്നു. പിന്നീട് ഭര്‍ത്താവാമ് പൊലീസില്‍ പരാതിപ്പെട്ടത്.പരാതിയുടെ അടിസ്ഥനത്തില്‍ ഹില്‍പ്പാലസ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.



Sharing is Caring