ട്വന്റി20 യില്‍ പാകിസ്താനെ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍


അന്താരാഷ്ട്ര ട്വന്റി20 യില്‍ വമ്ബന്‍ അട്ടിമറിയുമായി അഫ്ഗാനിസ്ഥാന്‍. പാകിസ്താനെ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും പരാജയപ്പെടുത്തി ട്വന്റി20 പരമ്ബര പിടിച്ചു.മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ആദ്യത്തെ രണ്ടു മത്സരവും ജയിച്ച്‌ 2-0 ന്റെ ലീഡിലായി അഫ്ഗാന്‍.


അവസാന മൂന്ന് ഓവറില്‍ 30 റണ്‍സും അവസാന രണ്ട് ഓവറില്‍ 22 റണ്‍സും വേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന് വേണ്ടി നജിബുള്ള സദ്രാന്‍നും മുഹമ്മദ് നബിയും ചേര്‍ന്ന് അടിച്ചെടുത്തു. പേസ്ബൗളര്‍ നസീംഷായെ രണ്ടുപേരും ഓരോ തവണ സിക്‌സറിനു പറത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ അഫ്ഗാന്‍ ബൗളര്‍മാര്‍ 20 ഓവറില്‍ 130 പുറത്താക്കിയിരുന്നു. 57 പന്തില്‍ 64 റണ്‍സ് അടിച്ച ഇമാദ് വാസീമാണ് പാക് നിരയില്‍ തിളങ്ങിയത്.


റഹ്മാനുള്ള ഗുര്‍ബാസിന്റെ (44 പന്തില്‍ 49)യും ഇബ്രാഹീം സദ്രാ (38 പന്തില്‍ 40 റണ്‍സ്)നുമായിരുന്നു അഫ്ഗാന്‍ നിരയില്‍ മികച്ച ബാറ്റിംഗ് കെട്ടഴിച്ചത്. എന്നാല്‍ സ്‌കോറിംഗിലെ മെല്ലപ്പോക്ക് അവസാന അഞ്ച് ഓവറില്‍ 46 റണ്‍സ് വേണമെന്ന നിലയിലാക്കി. എന്നാല്‍ 23 റണ്‍സ് എടുത്ത നജിബുള്ളയും 14 റണ്‍സ്‌എടുത്ത നബിയും വിജയം പിടിച്ചെടുക്കുകയായിരുന്നു.

നേരത്തേ വെസ്റ്റിന്‍ഡീസിനും ബംഗ്‌ളാദേശിനും എതിരേ ടിട്വന്റി പരമ്ബ ജയിച്ചിട്ടുള്ള അഫ്ഗാനിസ്ഥാന്‍ സിംബാബ്‌വേയ്ക്ക് എതിരേ അഞ്ചില്‍ അഞ്ചു മത്സരം ജയിച്ചും പരമ്ബര പിടിച്ചിരുന്നു. ഇന്ത്യാ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ്, ഓസ്‌ട്രേലിയ, ഇംഗ്‌ളണ്ട് എന്നിങ്ങനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ തിളങ്ങി നില്‍ക്കുന്ന കരുത്തരില്‍ ഒരു ടീമിനെ വീഴ്ത്തി അഫ്ഗാന്‍ ഒരു പരമ്ബര പിടിക്കുന്നത് ഇതാദ്യമാണ്.



Sharing is Caring