ഇന്നസെന്‍റിന്‍റെ വിയോത്തിൽ കണ്ണീരോടെ ദീലീപും ജയറാമും; വേദനയോടെ സിനിമലോകം

നടന്‍ ഇന്നസെന്‍റിന്‍റെ വിയോഗം മലയാളസിനിമയ്ക്ക് ഉണ്ടാക്കിയത് കനത്ത നഷ്ടമാണ്. താരത്തിന്‍റെ വിയോഗവാര്‍ത്ത എത്തുന്നതിന് മുന്‍പ് തന്നെ കൊച്ചിയിലെ ആശുപത്രിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു.മരണവാര്‍ത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് ആദ്യം പുറത്തെത്തിയ താരങ്ങളിലൊരാള്‍ ജയറാം ആയിരുന്നു. മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം മടങ്ങിയത്.

നടന്‍ ദിലീപും വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളനാവാതെ കരയുകയായിരുന്നു. ജീവിതത്തിന്‍റെ പ്രതിസന്ധികളില്‍ താങ്ങായി നിന്ന ഇന്നസെന്‍റ് തനിക്ക് അച്ഛനും സഹോദരനുമായിരുന്നുവെന്ന് ദിലീപ് കുറിച്ചു.നടന്‍ മമ്മൂട്ടി, മേനക സുരേഷ്, മധുപാല്‍, ജയറാം, നിര്‍മാതാവ് സുരേഷ് കുമാര്‍, ആന്‍റോ ജോസഫ് അടക്കമുള്ള സഹപ്രവര്‍ത്തകര്‍ അവസാനനിമിഷംവരെ ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *