ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു; 348 മൊബൈല്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി :ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നുവെന്ന് കരുതപ്പെടുന്ന 348 മൊബൈല്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വികസിപ്പിച്ച ആപ്പുകള്‍ക്കാണ് വിലക്ക്.

ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ ‘ബാറ്റില്‍ ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ’ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.

ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന് പതിനാറുകാരന്‍ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം ഉണ്ടായതോടെയാണ് കേന്ദ്രം ബാറ്റില്‍ ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ വിലക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *