ലോട്ടറി തൊഴിലാളി പെൻഷൻ അയ്യായിരം രൂപയാക്കി വർധിപ്പിക്കുക:ഐ എൻ ടി യു സി കോഴിക്കോട്

കോഴിക്കോട് : ആൾ കേരള ലോട്ടറി ഏജന്റ്& സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി യുടെ കോഴിക്കോട് ജില്ലാ നേതൃത്വ ക്യാമ്പ് കോഴിക്കോട് ഡിസിസി ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു. കേരളത്തിലെ മുഴുവൻ ലോട്ടറി തൊഴിലാളികൾക്കും പെൻഷനായി 5000 രൂപ മിനിമം നല്കണമെന്നും കേരള ലോട്ടറിയുടെ സമ്മാന ഘടന പരിഷ്കരിച്ച് നൂറ് ടിക്കറ്റിന് 100 രൂപയുടെ 10 സമ്മാനം ഉറപ്പുവരുത്തണമെന്നും ക്ഷേമനിധിയിൽ അംശാദായം അടയ്ക്കാൻ വീഴ്ച വന്നവർക്ക് പുതുക്കാൻ അവസരം നൽകണമെന്നും ക്ഷേമനിധിയിൽ അംഗത്വമുള്ള മുഴുവൻ തൊഴിലാളികൾക്കും ഓണം ബോണസായി പതിനായിരം രൂപ നൽകണം എന്നും 500 രൂപയുടെ ഓണം ബംബർ ടിക്കറ്റ് എടുത്ത് വിൽക്കുന്നതിന് വേണ്ടി തൊഴിലാളികൾക്ക് സാമ്പത്തിക സഹായമായി 5000 രൂപ കടമായി അനുവദിക്കണമെന്നും നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് സർക്കാറിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന നേതൃത്വ ക്യാമ്പ് ആഗസ്റ്റ് 27 28 തീയതികളിൽ തൃശൂരിൽ വച്ച് നടക്കുന്ന ക്യാമ്പ് വിജയിപ്പിക്കുവാനും തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എംസി തോമസ് അദ്ധ്യക്ഷം വഹിച്ചു, ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് മുഖ്യപ്രഭാഷണം നടത്തി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ശ്രീധരൻ, കെ ഉണ്ണികൃഷ്ണൻ, മടപ്പള്ളി മോഹനൻ, പത്മനാഭൻ അമ്പലപ്പടി, ഉണ്ണികൃഷ്ണൻ കൊയിലാണ്ടി, ചന്ദ്രശേഖരൻ നായർ താമരശ്ശേരി, സത്യൻ കല്ലൂർ, ശിവാനന്ദൻ കൊയിലാണ്ടി, റസാഖ് പെരുമണ്ണ, അഫ്സൽ കൂരാച്ചുണ്ട് പ്രസീത് കുറ്റ്യാടി, ബാലൻ വടകര, തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *