പെ​രി​ന്ത​ല്‍​മ​ണ്ണയിലെ ഗതാഗത പരിഷ്​കാരത്തിനെതിരെ വ്യാപാരികള്‍ സര്‍വകക്ഷി യോഗം വിളിച്ചു

പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ല്‍ സെ​പ്റ്റം​ബ​ര്‍ ആ​റു മു​ത​ല്‍ ന​ട​പ്പാ​യ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​ല്‍ യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും ബ​സു​ട​മ​ക​ളും അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ മ​ര്‍​ച്ച​ന്‍​റ്സ്​ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍​കൈ എ​ടു​ത്ത് സ​ര്‍​വ​ക്ഷി യോ​ഗം വി​ളി​ച്ചു.
വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ വ്യാ​പാ​രി ഭ​വ​നി​ലാ​ണ് യോ​ഗം ന​ട​ക്കു​ക. ഊ​ട്ടി റോ​ഡ് വ​ഴി പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തു​ന്ന ബ​സു​ക​ള്‍​ക്ക് ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​ക്ക​ലും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ ബ​സ്​ സ്​​റ്റോ​പ്​ നി​ല​നി​ര്‍​ത്ത​ലു​മാ​ണ് പൊ​തു ആ​വ​ശ്യം. പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യ ശേ​ഷം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ര്‍ ഏ​റെ ക​ഷ്​​ട​പ്പെ​ടു​ക​യാ​ണ്.

എ​ല്ലാ​വ​രും ഒാ​ട്ടോ​റി​ക്ഷ​യെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. ആ​ശു​പ​ത്രി​ക​ള്‍, സ​ര്‍​ക്കാ​ര്‍ ഒാ​ഫി​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രും ന​ഗ​ര​ത്തി​ലെ ഷോ​പ്പു​ക​ളി​ലും മ​റ്റും ചെ​റി​യ വ​രു​മാ​ന​ത്തി​ന് തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​മാ​ണ് ഏ​റെ ക​ഷ്​​ട​പ്പെ​ടു​ന്ന​ത്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ച​പ്പോ​ള്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍​ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ളെ​യും വി​വി​ധ സം​ഘ​ട​ന​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച്‌ മു​ന്നോ​ട്ട് പോ​വാ​നാ​ണ് സ​ര്‍​വ​ക​ക്ഷി യോ​ഗം.

വി​വി​ധ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന, തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ള്‍, ബ​സു​ട​മ​ക​ള്‍, പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ളെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *