കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു; പിന്നാലെ വിഷം കഴിച്ച്‌ ആത്മഹത്യാ ശ്രമം


കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് കടുത്തുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു. ഭാര്യയെ കൊന്നതിന് ശേഷം ഭര്‍ത്താവ് വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു.


ആയാംകുടി ഇല്ലിപ്പടിക്കല്‍ രത്നമ്മ ആണ് മരിച്ചത്. രത്നമ്മയും ഭര്‍ത്താവ് ചന്ദ്രനും നിരന്തരം വഴക്കായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നു. അയല്‍വാസികളുടെ ഇടപെടല്‍ മൂലമാണ് പലപ്പോഴും തര്‍ക്കം അവസാനിച്ചിരുന്നത്. രത്നമ്മയെ ഭര്‍ത്താവ് നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.


വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഉണ്ടായ വഴക്കാണ് 57കാരിയായ രത്നമ്മയുടെ ജീവനെടുത്തത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിഷം കഴിച്ച നിലയില്‍ ചന്ദ്രനെ കണ്ടെത്തിയത്. ചന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.



Sharing is Caring