എലത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പ്രതികളെയും റിമാന്‍ഡ് ചെയ്തു. തലക്കുളത്തൂര്‍ പഞ്ചായത്തിലെ അന്നശ്ശേരി, എടക്കര, കിഴക്കെമലയില്‍ അജയ് (19), അന്നശ്ശേരി എടക്കര, മലയില്‍ ജിബിന്‍ (22), തൂണുമണ്ണില്‍ കേയക്കണ്ടി അഷില്‍ (21) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
വാടക വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ മൂന്നു മാസത്തിനിടെ പലപ്പോഴായി ഇവര്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. അജയ്ക്കെതിരെയാണ് ആദ്യ പരാതി ഉയര്‍ന്നത്.
ബുധനാഴ്ച അജയിനെ എലത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ. സായൂജ് കുമാര്‍ അറസ്റ്റു ചെയ്തിരുന്നു. ജിബിനെയും അഷിലിനെയും ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
സംഭവത്തില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയിരുന്നു. കൗണ്‍സലിങ്ങിനിടെയാണ് വീട്ടിലെ ശുചിമുറിയില്‍വെച്ച് മൂന്നു തവണ പീഡിപ്പിച്ച വിവരം പറഞ്ഞത്. ഇതുപ്രകാരം എലത്തൂര്‍ പൊലീസ് കേസ് അന്വേഷിച്ച് നടപടികളെടുക്കുകയായിരുന്നു.
മുഴുവന്‍ പ്രതികളെയും പിടികൂടിയതായി പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.