അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ പുറത്തിറക്കി ടൊയോട്ട

കൊച്ചി: ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന തങ്ങളുടെ എസ് യു വി നിരയിലേയ്ക്ക് കരുത്താര്‍ന്നതും ഊര്‍ജ്ജസ്വലവുമായ കൂട്ടിച്ചേര്‍ക്കല്‍ നടത്തി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ പുറത്തിറക്കി. എ-എസ് യു വി വിഭാഗത്തിലേക്കുള്ള കമ്പനിയുടെ പുന:പ്രവേശനം രേഖപ്പെടുത്താന്‍ പാകത്തില്‍ അത്യാധുനിക ഫീച്ചറുകളോടൊപ്പം ആകര്‍ഷകമായ ശൈലിയിലും നൂതന സാങ്കേതികവിദ്യയിലുമാണ് നിര്‍മ്മാണം. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച തിരഞ്ഞെടുപ്പായ ഈ വാഹനം എസ് യു വി വിഭാഗത്തില്‍ കമ്പനിയുടെ ആധിപത്യം കൂടുതല്‍ പ്രബലമാക്കുന്നു.

പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ 1.0 ഘ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ ഇ-സിഎന്‍ജി ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.0 ഘ ടര്‍ബോ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ലഭിക്കും. അതിനാല്‍ പവര്‍ പെര്‍ഫോമന്‍സിന് മുന്‍ഗണന നല്‍കുന്നവര്‍ക്ക് ഇത് മികച്ചതാണ്. 1.2 ലിറ്റര്‍ പെട്രോള്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും ഇന്റലിജന്റ് ഗിയര്‍ ഷിഫ്റ്റിലും (ഐജിഎസ്) വരുമ്പോള്‍, 1.2 ലിറ്റര്‍ ഇ-സിഎന്‍ജി 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്.

അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ പരമാവധി 100.06 പിഎസ്@ 5500 ആര്‍പിഎം പവര്‍ നല്‍കുന്നു. മാനുവലിന് ലിറ്ററിന് 21.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക്കിന് 20 കിലോമീറ്റര്‍ ഇന്ധനക്ഷമതയും നല്‍കുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ കിലോമീറ്ററിന് 21.7 (മാനുവല്‍) 22.8 (ഓട്ടോമാറ്റിക്) ഇന്ധനക്ഷതയുള്ള 89.73 പിഎസ്@6000 ആര്‍പിഎം പവര്‍ ലഭ്യമാക്കുന്നു. ഇ-സിഎന്‍ജി ഓപ്ഷനില്‍ 28.5 കിലോമമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

നൂതന സാങ്കേതിവിദ്യയുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഇന്ത്യന്‍ വിപണി തങ്ങള്‍ക്ക് പരമപ്രധാനമാണെന്ന് വാഹന പ്രകാശന ചടങ്ങില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എംഡിയും സിഇഒയും ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ (ടിഎംസി) റീജിയണല്‍ സിഇഒയുമായ മസകാസു യോഷിമുറ പറഞ്ഞു. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ എഷ്യ ആന്‍ഡ് ഓഷ്യാനിയ എന്നീ പുതിയ മേഖലകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ വിപണി പര്യാപതമാണ്. ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് മേല്‍ക്കൈ സ്ഥാപിക്കുന്നതിന് 25 വര്‍ഷത്തെ തങ്ങളുടെ പാരമ്പര്യം കരുത്ത് പകരുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും കാര്‍ബണ്‍ ലക്ഷ്യം കൈവരിക്കുന്നതിനും തങ്ങള്‍ മുന്‍ഗണന നല്‍കും. ഉപഭോക്താവിന് പ്രഥമ പരിഗണന എന്ന തങ്ങളുടെ പ്രാധാന്യം ഭാവിയിലും തുടരും. പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണെന്നും അവരുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞുള്ള പൂര്‍ത്തീകരണം എല്ലാവര്‍ക്കും സന്തോഷം പ്രദാനം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ വ്യത്യസ്തതയാര്‍ന്ന വാഹന നിരയില്‍ പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ അവതരിപ്പിക്കുന്ന സുപ്രധാന സന്ദര്‍ഭമാണിതെന്നും നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുന്ന മൊബിലിറ്റി ആവശ്യങ്ങളും ജീവിതത്തിലെ മുന്‍ഗണനകളും സാധ്യമാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ടികെഎം ആന്‍ഡ് ലക്സസ് യൂസ്ഡ് കാര്‍ സെയില്‍സ് സര്‍വീസ് മാനേജിംഗ് ഡയറക്ടര്‍ തദഷി അസാസുമ വാഹനത്തിന്റെ പ്രകാശന ചടങ്ങില്‍ പറഞ്ഞു. തങ്ങളുടെ ലോകോത്തര ഉത്പന്നങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനും ‘ആരെയും പുറന്തള്ളരുത്’ എന്ന തങ്ങളുടെ ലക്ഷ്യത്തിനും ഇത് ഊര്‍ജ്ജം പകരുന്നു.

നവീനമായ സാങ്കേതിക സവിശേഷതകളാല്‍ നിര്‍മ്മിച്ച ആകര്‍ഷകമായ എക്സ്റ്റീറിയറും ഇന്റീരിയറും പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറിനെ കരുത്താര്‍ന്ന ടൊയോട്ട എസ് യു വി സെഗ്മെന്റിലെ അതിശക്ത സാന്നിധ്യമാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ജീവിത സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഈ സെഗ്മെന്റ് ജനപ്രീതി ആര്‍ജിച്ച് വരികയാണ്. ഒന്നിലധികം ഉപയോഗങ്ങള്‍ക്ക് അനുയോജ്യമായ വാഹനമാണ് വാങ്ങുന്നവര്‍ അന്വേഷിക്കുന്നത്. എല്‍ സി 300, ലെജന്‍ഡര്‍, ഫോര്‍ച്യൂണര്‍, ഹിലക്സ്, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവ ഉള്‍പ്പെടുന്ന ഞങ്ങളുടെ നിലവിലെ സമഗ്രമായ എസ് യുവി ശ്രേണിയെ ഇത് പൂര്‍ണമാക്കും.

പുതിയ അര്‍ബന്‍ ക്രൂയിസറിന്റെ കാര്യക്ഷമതയാര്‍ന്ന പ്രകടനവും ഇന്ധനക്ഷമതയും അതിന്റെ അതുല്യമായ രൂപവും ഡിസൈനും മികച്ച ദൃശ്യതയും പ്രകടനവും പ്രദാനം ചെയ്യുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ യൂസ്ഡ് കാര്‍ സെയില്‍സ് സര്‍വീസ് വൈസ് പ്രസിഡന്റ് ശബരി മനോഹര്‍ പറഞ്ഞു. എസ് യു വി പാരമ്പര്യത്തിന് കിടപിടിക്കുന്ന കമനീയമായ രൂപവും സമാനതകളില്ലാത്ത പ്രവര്‍ത്തനക്ഷമതയും ഈ വാഹനത്തിന്റെ മേ•യാണ്. നൂതന പവര്‍ട്രെയിന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലവുമുണ്ട്. 6 എയര്‍ ബാഗടങ്ങുന്ന സുരക്ഷാ ഫീച്ചറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് ഉള്ള വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മറ്റ് നൂതന ഫീച്ചറുകള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍ എന്നിവ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നല്‍കും. ഹെഡ്-അപ് ഡിസ്പ്ലേ, 360 വ്യൂ ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോ കണക്റ്റിവിറ്റിയുള്ള എച്ച് ഡി സ്മാര്‍ട്ട്പ്ലേ കാസ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സവിഷേശതകള്‍ ഉപഭോക്താക്കള്‍ക്ക് സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗംഭീരവും മികവാര്‍ന്നതുമായ എക്സ്റ്റീരിയര്‍

പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന്റെ കമനീയമായ എക്സ്റ്റീരിയര്‍ ടൊയോട്ടയുടെ എസ് യു വി പാരമ്പര്യം പ്രകടമാക്കുന്നു. ഡിസൈനര്‍മാര്‍ സവിശേഷമായി രൂപകല്‍പന ചെയ്ത ടൊയോട്ടയുടെ ചിഹ്നം പ്രകടമാക്കുന്ന ക്രോം ഗാര്‍ണിഷോടു കൂടിയ പ്രീമിയം ഫ്രണ്ട് ഗ്രില്ലാണ് വാഹനത്തിനുള്ളത്. 16 അലോയ് വീലുകളുണ്ട്. ട്വിന്‍ എല്‍ ഇ ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ സൗന്ദര്യാത്മകത വര്‍ധിപ്പിക്കുന്നു. കണക്റ്റഡ് എല്‍ഇഡി റിയര്‍ കോമ്പി ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, സ്പോര്‍ട്ടി റിയര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയുമുണ്ട്. സ്പോര്‍ട്ടി റൂഫ് റെയിലുകള്‍ എക്സ്റ്റീരിയറിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ഇരട്ട ഇല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ ഇ ഡി മള്‍ട്ടി റിഫ്ളക്ടര്‍ ഹെഡ് ലാമ്പുകളും മികച്ച സുരക്ഷ പ്രദാനം ചെയ്യുന്നു. വീല്‍ ആര്‍ച്ചിലും സൈഡ് ഡോറുകളിലുമുള്ള ബോഡി ക്ലാഡിംഗ് ചെറിയ പോറലുകള്‍ക്കെതിരെ കവചം തീര്‍ക്കുന്നു. റൂഫ് എന്‍ഡ് സ്പോയിലറുമായി ബന്ധിപ്പിച്ച ഉയര്‍ന്ന മൗണ്ട് സ്റ്റോപ്പ് ലാമ്പിനൊപ്പമുള്ള യു വി കട്ട് ഗ്ലാസ് അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുകയും ഉളളിലെ ചൂട് കുറയ്ക്കുകയും ചെയ്യുന്നു.

പ്രൗഢമായ ഇന്റീരിയര്‍

പ്രതീക്ഷകള്‍ക്കപ്പുറം ഡിസൈന്‍ ചെയ്തിരിക്കുന്ന പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറിന്റെ പ്രീമിയം ഇന്റീരിയറുകളും ക്യാബിന്‍ സൗകര്യങ്ങളും എസ് യു വി അനുഭവം വേറിട്ടതാക്കുന്നു. രണ്ട് വ്യത്യസ്ത ഷേഡിലുള്ള ഡാഷ്ബോര്‍ഡ് സില്‍വര്‍ മെറ്റല്‍ ഫിനിഷ് ആക്സന്റുകളാല്‍ കമനീയമാക്കിയിരിക്കുന്നു. ഇത് ക്യാബിനിലേക്ക് കുളിര്‍മയുള്ള അന്തരീക്ഷം സംജാതമാക്കുന്നു. പ്രീമിയം ഫാബ്രിക് സീറ്റുകള്‍ അനായാസമായ ഡ്രൈവിംഗ് അനുഭവം പകരുന്നു ഫ്ളാറ്റ്- ബോട്ടം ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസറ്റ്മെന്റ് എന്നിവ കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നു. ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ് നഗരത്തിലെ ഗതാഗതക്കുരുക്കിലും ഹൈവേയിലും തീര്‍ത്തും അനായാസമായ ഡ്രൈവിംഗ് സാധ്യമാക്കുന്നു. 60:40 നിലയില്‍ മടക്കാനും ക്രമീകരിക്കാനും കഴിയുന്ന സീറ്റുകളും ഹെഡ്റെസ്റ്റും, ബൂ്ട്ട് സ്പേസ്, എസി വെന്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ക്യാബിന്‍ സുഖപ്രദമാക്കുന്നു. ഉയരം ക്രമീകരിക്കാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റ്, സ്റ്റോറേജ് സൗകര്യമുള്ള ഫ്രണ്ട് ആംറെസ്റ്റ് എന്നിവയുമുണ്ട്.

ആവോളം സുഖസൗകര്യങ്ങള്‍

വയര്‍ലെസ് ചാര്‍ജര്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയടക്കം സുക്ഷ്മമായി ഡിസൈന്‍ ടെയ്ത ഫീച്ചറുകളുടെ വമ്പന്‍ നിരയാണ് പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കീലെസ്സ് എന്‍ട്രി, സ്മാര്‍ട്ട് എഞ്ചിന്‍ പുഷ്-സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാനാവുന്ന ഔട്ട്സൈഡ് റിയര്‍ വ്യൂ മിറര്‍, സുഗമമായ പ്രവര്‍ത്തനത്തിനായി സ്റ്റിയറിംഗ് വീല്‍ മൗണ്‍ഡ് കണ്‍ട്രോള്‍ എന്നിവയുമുണ്ട്. ആന്റി പിഞ്ച് സാങ്കേതികവിദ്യയുള്ള പവര്‍ വിന്‍ഡോകള്‍, വേഗതയാര്‍ന്ന യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍, തുടങ്ങിയ സവിശേഷതകളുമുണ്ട്.

ഉന്നത നിലവാരത്തിലുള്ള കണക്റ്റിവിറ്റിയും ഇന്‍ഫോടൈയ്ന്‍മെന്റും

പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറില്‍ ഫീച്ചര്‍ ഹെഡ് അപ് ഡിസ്പ്ലേ, 360 വ്യൂ ക്യാമറ, എച്ച് ഡി സ്മാര്‍ട്ട്പ്ലേ കാസ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സുവ്യക്തമായ ശബ്ദത്തിനായി 6 സ്പീക്കറുകളുള്ള സൗണ്ട് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേ വഴിയുമുള്ള വിപുലമായ വയര്‍ലെസ് കണക്റ്റിവിറ്റി, ഓവര്‍ ദി എയര്‍ അപ്ഡേറ്റ് (ഒടിഎ) സൗകര്യം. യുഎസ്ബി, ബ്ലൂടൂത്ത് ഓപ്ഷനുകള്‍, ടിഎഫ്ടി കളര്‍ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ചുള്ള ഓഡിയോ മികവ് എന്നിവയുമുണ്ട്.

വാഹനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും സുഗമമായ അനുഭവത്തിനായി ഇന്റലിജന്റ് സോല്യൂഷന്‍ നല്‍കി ടൊയോട്ട ഐകണക്റ്റ് വിപ്ലവം സൃഷ്ടിക്കുന്നു. ഈ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കാലാവസ്ഥ, ലോക്ക്, അണ്‍ലോക്ക്, ഹസാര്‍ഡ് ലൈറ്റുകള്‍, ഹെഡ്ലൈറ്റ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ ദൂരത്തിരുന്നും നിയന്ത്രിക്കാനാകും. സ്മാര്‍ട്ട് വാച്ചുകളുമായും ഹേയ് സിരി വോയ്സ് അസിസ്റ്റന്റുമായും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും നിയന്ത്രണം ഉറപ്പാക്കുകയും ചെയ്യുന്നു. ഈ സംവിധാനം ഓട്ടോ കോളിഷന്‍ നോട്ടിഫിക്കേഷന്‍, ടോ അലര്‍ട്ട്, ഫൈന്‍ഡ് മൈ കാര്‍, വാലറ്റ് പ്രൊഫൈല്‍, വാഹനത്തിന്റെ തകരാര്‍, ഇന്‍ഡിക്കേറ്റര്‍ നിരീക്ഷണം എന്നീ ഫീച്ചറുകള്‍ക്കൊപ്പം ശ്രദ്ധയും സുരക്ഷയും പ്രദാനം ചെയ്യുന്നു.

അത്യാധുനിക സുരക്ഷാ സംവിധാനം

അത്യാധുനിക സുരക്ഷാ ഫീച്ചറുകളുള്ള പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നു. ഹിന്‍ ഹോള്‍ഡ് അസിസ്റ്റിനൊപ്പം വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ആന്‍ഡ് റോള്‍ ഓവര്‍ മിറ്റിഗേഷന്‍ എന്നിവയും 6 എയര്‍ ബാഗുകളടക്കം അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യയും പ്രദാനം ചെയ്യുന്നു. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ സുശക്തമായ സംരക്ഷണം ഒരുക്കുന്നു. 360 വ്യൂ ക്യാമറ, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയുമുണ്ട്. വ്യക്തമായ കാഴ്ചയ്ക്കായി റിയര്‍ ഡിഫോഗര്‍, ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം, സെക്യൂരിറ്റി അലാറങ്ങള്‍, കുട്ടികളുടെ സുരക്ഷയ്ക്കുള്ള ഐസോഫിക്സ് പോയിന്റുകള്‍, ബാറ്ററി, ഹെഡ്ലാമ്പ്, ഓവര്‍ സ്പീഡ് എന്നിവയ്ക്കുള്ള അലേര്‍ട്ടുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

സിംഗിള്‍ ടോണ്‍, ഡ്യുവല്‍ ടോണ്‍ എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ വാഹനം ലഭ്യമാകും. സിംഗിള്‍ ടോണില്‍ കഫേ വൈറ്റ്, എന്റൈസിംഗ് സില്‍വര്‍, ഗെയിമിംഗ് ഗ്രേ, സ്പോര്‍ട്ടിന്‍ റെഡ്, ലീസന്റ് ഓറഞ്ച് എന്നീ നിറങ്ങള്‍ ലഭ്യമാണ്. ഡ്യുവല്‍ ടോണില്‍ സ്പോര്‍ട്ടിന്‍ റെഡ് ഡ്യുവല്‍ ടോണ്‍, എന്റൈസിംഗ് സില്‍വര്‍ ഡ്യുവല്‍ ടോണ്‍, കഫേ വൈറ്റ് ഡ്യുവല്‍ ടോണ്‍ എന്നിവ ഉള്‍പ്പെടുന്നു.

വിപുലമായ വാറന്റിയടക്കമുളള ധനകാര്യ പദ്ധതികളുടെ സ്‌കീം പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ അവതരിപ്പിക്കുന്നുണ്ട്. ആക്സസറീസ് പാക്കേജ്, മൂല്യവര്‍ധിത സേവനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമടക്കം ഫിനാന്‍സ് സ്‌കീമുകളുടെ വലിയ നിരയുമുണ്ട്. ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ സാധിക്കുന്ന കുറഞ്ഞ ഇഎംഐ ഉള്ള 8-7 വര്‍ഷത്തെ പ്ലാനുകള്‍, പ്രി അപ്പ്രൂവ്ഡ് ഫണ്ടിംഗ്, ടൊയോട്ട സ്മാര്‍ട്ട് ബലൂണ്‍ ഫിനാന്‍സ് തുടങ്ങിയവ ടികെഎം വാഗ്ദാനം ചെയ്യുന്നു. ആദ്യ 5 വര്‍ഷത്തേയ്ക്ക് കോംപ്ലിമെന്ററി ടൊയോട്ട റോഡ്സൈഡ് അസിസ്റ്റന്‍സ്, 3 വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് കവറേജുള്ള വാറന്റി, 5 വര്‍ഷം അല്ലെങ്കില്‍ 220,000 കിലോമീറ്റര്‍ വരെ ദീര്‍ഘിപ്പിക്കാവുന്ന പ്രീ പെയ്ഡ് മെയിന്റനന്‍സിനുള്ള ടൊയോട്ട സ്മൈല്‍സ് പ്ലസ് പാക്കേജ് എന്നിവയുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *