ക്രമരഹിതമായ ഹൃദയമിടിപ്പിന് നൂതന ചികിത്സാരീതി: കിംസ്‌ഹെല്‍ത്ത് ശില്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: ഏട്രിയല്‍ ഫൈബ്രിലേഷന്‍, വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ പോലുള്ള സങ്കീര്‍ണ്ണമായ അരിത്‍മിയ ബാധിതർക്കുള്ള ചികിത്സയെക്കുറിച്ച് തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത് കാര്‍ഡിയോളജി വിഭാഗം ശില്പശാല സംഘടിപ്പിച്ചു.

കിംസ്ഹെൽത്തിലെ കാർഡിയോളജി ആൻഡ് ഇലക്ട്രോഫിസിയോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. അനീസ് താജുദീന്‍, ടെക്സാസ് കാർഡിയാക് അരിത്‍മിയ ഇൻസ്റ്റിറ്റ്യൂട്ടിലെ (യു.എസ്) ഡോ. സെന്തില്‍ തമ്പിദുരൈ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് എക്‌സ്‌റേയുടെ സഹായമില്ലാതെ ചികില്‍സിക്കാന്‍ സാധിക്കുന്ന നൂതന എന്‍സൈറ്റ് എക്സ് 3ഡി മാപ്പിംഗ് സംവിധാനം പരിചയപ്പെടുത്തി. ഇതിലൂടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന അരിത്മിയ പ്രശ്‌നങ്ങള്‍ക്ക് പോലും പരിഹാരം സാധ്യമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹൃദ്രോഗവിദഗ്ദ്ധര്‍ ശില്പശാലയില്‍ പങ്കെടുത്തു.

കിംസ്‌ഹെല്‍ത്തില്‍ ഈ സംവിധാനം ഉപയോഗിച്ച് 50-ല്‍ അധികം അബ്ലേഷന്‍ ശസ്ത്രക്രിയകള്‍ സമീപകാലത്ത് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ, സങ്കീര്‍ണ്ണത കുറഞ്ഞ അരിത്മിയ രോഗബാധിതര്‍ക്ക് അബ്ലേഷന്‍ ചികിത്സ, പേസ്‌മേക്കര്‍, ഹാര്‍ട്ട് ഫെയ്ലിയര്‍ ഡിവൈസുകളുടെ ഇംപ്ലാന്റേഷന്‍ തുടങ്ങിയവയും ഹാര്‍ട്ട് റിഥം വിഭാഗം വാഗ്ദാനം ചെയ്യുന്നു. ഹൈ എൻഡ് മാപ്പിംഗ് സംവിധാനമായ എൻസൈറ്റ് എക്‌സിൻ്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെയും രാജ്യത്തെ നാലാമത്തെയും ആശുപത്രിയാണ് കിംസ്ഹെൽത്ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *