ഏകീകൃത കളര്‍ കോഡ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ടൂറിസ്റ്റ് ബസുടമകള്‍ ഇന്ന് സൂചനാ സമരം നടത്തും

ഏകീകൃത കളര്‍ കോഡ് ധൃതി പിടിച്ച് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ടൂറിസ്റ്റ് ബസുടമകള്‍ ഇന്ന് സൂചനാ സമരം നടത്തും. തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിന് മുന്നിലാണ് ധര്‍ണ നടക്കുക. നെടുമ്പാശ്ശേരിയില്‍ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സ് വേദിയിലേക്ക് മാര്‍ച്ച് നടത്തും.

എറണാകുളം, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും തുടര്‍ന്ന് നടക്കുന്ന ധര്‍ണയില്‍ പങ്കെടുക്കും. തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡി.ടി.സി കേന്ദ്രങ്ങള്‍ക്ക് മുന്നിലാണ് ധര്‍ണ. ഹൈക്കോടതിയിലെ കേസിലും ബസുടമകള്‍ കക്ഷി ചേരും.

നിലവിലെ നിയമപ്രകാരം 2022 ജൂണ്‍ മുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. അതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന പുതിയ ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്നവയ്ക്കും വെള്ള നിറം അടിക്കേണ്ടിവരും. നിലവില്‍ ഫിറ്റ്‌നസ് ഉള്ളവയ്ക്ക് കാലാവധി തീരുന്നതുവരെ അതേ നിറത്തില്‍ തുടരാം. എന്നാലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഏകീകൃത നിറത്തിലേക്ക് മാറാന്‍ തയ്യാറാണെന്നും മൂന്നുമാസത്തെ സാവകാശമെങ്കിലും അതിന് വേണമെന്നും സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *