പത്തനംതിട്ട: വേനല്‍ കനത്തിട്ടും ഗവിയില്‍ സഞ്ചാരികളുടെ തിരക്കേറി. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഗവിയില്‍ വേനലവധിയായതോടെയാണ് കുട്ടികളും മാതാപിതാക്കളും കൂട്ടത്തോടെ എത്തുന്നത്. സീതത്തോട് ആങ്ങമൂഴി കിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റ്, വണ്ടിപ്പെരിയാല്‍ വള്ളക്കടവ് ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളിലൂടെയാണ് ആളുകള്‍ ഗവിയിലേക്ക് എത്തുന്നത്. പത്തനംതിട്ടയില്‍ നിന്നം കുമളിയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ്സുകളും സ്വകാര്യ ജീപ്പുകളുമാണ് യാത്രക്കാരുടെ ആശ്രയം. വനംവകുപ്പ് മുന്‍കാലങ്ങളില്‍ കാട്ടുതീ ഭയന്ന് കടുത്ത വേനല്‍ക്കാലങ്ങളില്‍ ഗവിയിലേക്ക് ആളുകളെ കടത്തിവിട്ടിരുന്നില്ല. ഇപ്പോള്‍ വേനല്‍മഴ നന്നായി ലഭിച്ചതിനാല്‍ കാട്ടുതീയുണ്ടാകാന്‍ സാധ്യത കുറവാണ്. ‘ഓര്‍ഡിനറി’ എന്ന സിനിമയിലൂടെ ഗവിയുടെ സൗന്ദര്യം ലോകം മുഴുവന്‍ അറിഞ്ഞതോടെ ഇവിടേയ്ക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനും വര്‍ദ്ധനവുണ്ടായി. സ്വദേശികളെക്കൂടാതെ ഗവിയുടെ വന്യസൗന്ദര്യം നുകരാന്‍ വിദേശികളും ധാരാളം എത്തുന്നുണ്ട്.
FLASHNEWS