കോട്ടയം: എലിയെ പിന്തുടര്‍ന്ന പെരുമ്പാമ്പ് ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ചത്തു. വൈക്കം നഗരസഭയിലെ ആയുര്‍വേദപ്പടി പാലയ്ക്കല്‍ റോഡിലാണ് സംഭവം. എലിയെ പിന്തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ കയറിയ പത്തടി നീളമുള്ള പെരുമ്പാമ്പാണ് ഷോക്കേറ്റ് പിടഞ്ഞു ചത്തത്. പാമ്പിന്റെ പിടിയില്‍ അകപ്പെടും മുമ്പ് എലി രക്ഷപ്പെടുകയും ചെയ്തു. കാഴ്ച കാണാന്‍ ഒട്ടേറെപ്പേര്‍ കൂടെയെങ്കിലും പോസ്റ്റിന് മുകളില്‍ നിന്നും പെരുമ്പാമ്പിനെ രക്ഷപ്പെടുത്താനായില്ല. 11 കെ വി വൈദ്യുതി ലൈനിന്റെ പോസ്റ്റിലാണ് പാമ്പ് കയറിയത്.
FLASHNEWS