പ്രീ സീസണ്‍ മത്സരത്തില്‍ ചെല്‍സിയെ സമനിലയില്‍ തളച്ച്‌ ടോട്ടന്‍ഹാം

പ്രീ സീസണ്‍ മത്സരത്തില്‍ ചെല്‍സിയെ സമനിലയില്‍ തളച്ച്‌ ടോട്ടന്‍ഹാം. മത്സരത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്നതിന് ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ടോട്ടന്‍ഹാം ചെല്‍സിയെ സമനിലയില്‍ കുടുക്കിയത്. 2-2 എന്ന നിലയിലാണ് മൈന്‍ഡ് സീരീസ് പ്രീ സീസണിലെ ചെല്‍സി – ടോട്ടന്‍ഹാം മത്സരം അവസാനിച്ചത്.

ചെല്‍സിയുടെ ആധിപത്യം കണ്ട ആദ്യ പകുതിയുടെ 16ആം മിനുട്ടില്‍ പെനാല്‍റ്റി ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെയാണ് സിയെച്ച്‌ ചെല്‍സിക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്റെ രണ്ടാമത്തെ ഗോളിലൂടെ സിയെച്ച്‌ ചെല്‍സിയുടെ ലീഡ് ഇരട്ടിയാക്കി. എന്നാല്‍ ലൂക്കാസ് മൗറയിലൂടെ ഒരു ഗോള്‍ മടക്കിയ ടോട്ടന്‍ഹാം അധികം വൈകാതെ ബെര്‍ജ്വിന്നിന്റെ ഗോളിലൂടെ സമനില പിടിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *