പ്രളയത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ പോയ മന്ത്രി കുടുങ്ങി, ഒടുവിൽ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി

ഭോപാല്‍: മധ്യപ്രദേശില്‍ പ്രളയ പ്രദേശത്ത്​ ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷിക്കാന്‍ പോയ മന്ത്രി കുടുങ്ങി. ​പ്രളയത്തില്‍ കുടുങ്ങിയ മന്ത്രിയെ പിന്നീട്​ ഹെലികോപ്​ടര്‍ ഉപയോഗിച്ച്‌​ രക്ഷപ്പെടുത്തുകയായിരുന്നു.

സംസ്​ഥാന ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്രയെയാണ്​ ഹെലികോപ്​ടറില്‍ രക്ഷപ്പെടുത്തിയത്​. ഡാട്ടിയ ജില്ലയില്‍ പ്രളയത്തില്‍ ഒമ്ബതുപേര്‍ വീടി​െന്‍റ മുകളില്‍ കുടുങ്ങിയിരുന്നു. വീടി​െന്‍റ മുകള്‍ഭാഗം ഒഴികെ ബാക്കി എല്ലാ ഭാഗവും മുങ്ങുകയായിരുന്നു. പ്രദേശത്തെ എം.എല്‍.എ കൂടിയാണ്​ മിശ്ര.

വീടിന്​ മുകളില്‍ കുടുങ്ങിയവരെ കണ്ടതോടെ മന്ത്രി സഞ്ചരിച്ചിരുന്ന ബോട്ട്​ അവിടേക്ക്​ അടുപ്പിക്കാന്‍ പറയുകയായിരുന്നു.ബോട്ടില്‍ ദുരന്ത നിവാരണ സേനയും ദുരിതാശ്വാസ പ്രവര്‍ത്തകരുമുണ്ടായിരുന്നു. ശക്തമായ കാറ്റും വെള്ളക്കെട്ടും ഉണ്ടായിരുന്ന അവി​ടെക്കേ​ത്തിയതോടെ ബോട്ടിന്​ മുകളിലേക്ക്​ മരം ഒടിഞ്ഞുവീണ്​ മോട്ടര്‍ കേടാകുകയായിരുന്നു. തുടര്‍ന്ന്​ മന്ത്രി സര്‍ക്കാര്‍ അധികൃതര്‍ക്ക്​ ഹെലികോപ്​ടര്‍ ​േവണമെന്ന്​ ആവശ്യപ്പെട്ട്​ സന്ദേശം അയച്ചു. ഇതോടെ കുടുങ്ങി കിടന്ന ഒമ്ബതുപേരെയും മന്ത്രിയെയും ഹെലികോപ്​ടറില്‍ രക്ഷപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *