പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഇന്ന് നിര്‍ണായകം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സിനെ നേരിടും. വൈകിട്ട് 7.30 മൊഹാലിയിലാണ് മത്സരം.

മറ്റൊരു മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ഉച്ചയ്ക്ക് 3.30ന് ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. സൂര്യകുമാര്‍ യാദവ് ഫോമില്‍ തിരിച്ചെത്തിയത് ആശ്വാസമാണെങ്കലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ മങ്ങിയഫോം ആശങ്കയായി തുടരുന്നു. ഇഷാന്‍ കിഷനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല തിലക് വര്‍മ്മയ്ക്കും കാമറൂണ്‍ ഗ്രീനിനും ഉത്തരവാദിത്തം കൂടും. ജോഫ്ര ആര്‍ച്ചര്‍ ബൗളിംഗ് നിരയില്‍ തിരിച്ചെത്തിയതും മുംബൈയ്ക്ക് കരുത്താവും.

നായകന്‍ ശിഖര്‍ ധവാന്റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്നതാണ് പഞ്ചാബിന്റെ പ്രധാന പ്രശ്‌നം. ധവാനെ മാറ്റിനിര്‍ത്തിയാല്‍ ഉറപ്പിച്ച്‌ റണ്‍ പ്രതീക്ഷിക്കാവുന്ന ബാറ്റര്‍മാര്‍ പഞ്ചാബ് നിരയിലില്ല. ലിയാം ലിവിംഗ്സ്റ്റണും സാം കറണും ജിതേഷ് ശര്‍മ്മ എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നാലേ പഞ്ചാബിന് രക്ഷയുള്ളൂ. നേര്‍ക്കുനേര്‍ പോരാട്ടക്കണക്കില്‍ ഇരുടീമും ഒപ്പത്തിനൊപ്പം.
ഇതുവരെ ഏറ്റുമുട്ടിയ 30 കളിയില്‍ ഇരുടീമിനും പതിനഞ്ച് ജയം വീതം. അവസാന മത്സരത്തില്‍ ജയിച്ച ആശ്വാസത്തിലാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. മുംബൈയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനൊപ്പം, 13 റണ്‍സിന്. പഞ്ചാബിന്റെ 214 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 201 റണ്‍സില്‍ എത്താനേ കഴിഞ്ഞുള്ളൂ.

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി, പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാന്‍ ചെന്നൈയും ലക്‌നൗവും ഇന്നിറങ്ങുന്നത്. ലക്‌നൗ അവസാന മത്സരത്തില്‍ ബാഗ്ലൂരിനോട് തോറ്റപ്പോള്‍, ചെന്നൈ അവസാന രണ്ടുകളിയിലും തോറ്റു. ജയ്‌ദേവ് ഉനാഖടിന് പിന്നാലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും പരിക്കേറ്റത് ലക്‌നൗവിന് തിരിച്ചടിയാണ്.

ബാംഗ്ലൂരിനെതിരെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് രാഹുലിന് പരിക്കേറ്റത്. രാഹുല്‍ കളിക്കുന്നില്ലെങ്കില്‍ പകരം ക്വിന്റണ്‍ ഡി കോക്ക് ടീമിലെത്താനാണ് സാധ്യത. ബാറ്റര്‍മാര്‍ ഫോമിലാണെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനമാണ് ചെന്നൈയ്ക്ക് തിരിച്ചടിയാവുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *