കേന്ദ്രത്തിന്റെ സ്വര്‍ണനിക്ഷേപപദ്ധതിയില്‍ തിരുപ്പതി ക്ഷേത്രം അഞ്ചര ടണ്‍ സ്വര്‍ണം നിക്ഷേപിക്കും


tirupati (1)കേന്ദ്രത്തിന്റെ സ്വര്‍ണനിക്ഷേപപദ്ധതിയില്‍ തിരുപ്പതി ക്ഷേത്രം അഞ്ചര ടണ്‍ സ്വര്‍ണം നിക്ഷേപിക്കും. ഇക്കാര്യത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. പ്രതിവര്‍ഷം ശരാശരി ഒരു ടണ്ണിന്റെ ആഭരണങ്ങളും സ്വര്‍ണക്കട്ടികളും നാണയങ്ങളുമാണ് വിശ്വാസികള്‍ ക്ഷേത്രത്തിന് സമര്‍പ്പിക്കുന്നത്. നൂറ്റാണ്ടുകളായി സമര്‍പ്പിക്കപ്പെടുന്ന ഈ സ്വര്‍ണം പല പദ്ധതികളിലായി നിക്ഷേപിച്ചിരിക്കുകയാണ്.ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഹിന്ദുക്ഷേത്രമാണ് ആന്ധ്രയിലെ തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രം.




Sharing is Caring