പ്രളയം വിഴുങ്ങിയ ചെന്നൈയെ സഹായിക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങുന്നു. അയല്‍ക്കാര്‍ക്കുണ്ടായ ദുരന്തത്തില്‍ സഹായമേകാന്‍ ഒമ്പതിന് സംസ്ഥാനമെങ്ങും ധനശേഖരണം നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊതുജനങ്ങളില്‍നിന്ന് ബക്കറ്റ് പിരിവിലൂടെയാണ് പണം സമാഹരിക്കുക. ഇതിന്റെ ഭാഗമായി പത്ത് ലക്ഷം രൂപ സംസ്ഥാന സമിതി നല്‍കും. തുടര്‍ന്ന് ജില്ലാകമ്മിറ്റികള്‍ മുതല്‍ ബ്രാഞ്ചുതലംവരെ പരമാവധി തുക സമാഹരിക്കും. മുതിര്‍ന്ന നേതാക്കളടക്കം തുക സമാഹരണത്തില്‍ പങ്കാളികളാകുമെന്നും വാര്‍ത്തസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.












