ദിലീപും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന പുതിയ ചിത്രം ടു കണ്‍ട്രീസിന്റെ ടീസര്‍ പുറത്തിറങ്ങി


ദിലീപും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന പുതിയ ചിത്രം ടു കണ്‍ട്രീസിന്റെ ടീസര്‍ പുറത്തിറങ്ങി. ഹാസ്യപ്രധാനമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാഫിയാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാഫിയുടെ സംഹോദരന്‍ റാഫിയാണ് ചിത്രത്തിനായി തിരക്കഥയെഴുതിയിരിക്കുന്നത്. മുകേഷ്,ഇഷാ തല്‍വാര്‍, അശോകന്‍, അജു വര്‍ഗീസ്, ജഗദീഷ്, സലിം കുമാര്‍,സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍, ലെന, വിനയപ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഗോപി സുന്ദറാണ് സംഗീതസംവിധാനം.




Sharing is Caring