ചെന്നൈ സാധാരണ നിലയിലേക്ക്

ചെന്നൈ സാധാരണ നിലയിലേക്ക്. ജല സംഭരണികളിലേയും നദികളിലേയും ജലനിരപ്പ് താഴ്ന്നുതുടങ്ങി.ഭൂരിഭാഗം ഇടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. 65 ശതമാനം ബസുകളും സർവീസ് ആരംഭിച്ചുചെന്നൈ സെൻട്രൽ, എഗ്മൂർ റയിൽവേ സ്റ്റേഷനുകൾ വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്ന് അർധരാത്രിയ്ക്കു ശേഷം പുനഃസ്ഥാപിക്കും.ചെന്നൈ വിമാനത്താവളം ഭാഗികമായി പ്രവർത്തിച്ചു തുടങ്ങി.മഴയ്ക്ക് ശമനമായെങ്കിലും പല സ്ഥലങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. എടിഎമ്മുകൾക്കു മുന്നിലും പെട്രോൾ പമ്പുകൾക്കു മുന്നിലും വലിയ നിരയാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *