തൃശൂര്‍: കേരളത്തില്‍ ഇത്തവണയും ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് തൃശൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. നാളെ രാവിലെ എട്ട് മണിവരെ താമര വിരിഞ്ഞോട്ടെയെന്നും അതു കഴിഞ്ഞാല്‍ വാടുമെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നാളെ വോട്ടെണ്ണി തീരുമ്പോള്‍ നല്ല ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിക്കും. ആ കാര്യത്തില്‍ ഒരു സംശയവും കോണ്‍ഗ്രസിനും യു.ഡി.എഫിനും ഇല്ല. നാളെ എട്ട് മണി വരെ താമര വിരിഞ്ഞോട്ടെ, അത് കഴിഞ്ഞാല്‍ വാടും. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിക്കാവില്ല. വേണമെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാം,’ മുരളീധരന്‍ പറഞ്ഞു.

അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നല്ല ഭൂരിപക്ഷം യു.ഡി.എഫിനുണ്ടാവും. പുതുക്കാടും നാട്ടികയിലും ഭൂരിപക്ഷം പറയുന്നുണ്ടെങ്കിലും ഞങ്ങള്‍ കുറവാണ് പ്രതീക്ഷിക്കുന്നത്. ട്രെന്‍ഡുണ്ടെങ്കില്‍ എല്ലാ മണ്ഡലത്തിലും ലീഡുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













