ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു

കോഴിക്കോട്: ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്.

സൗദി-ഹൂതി തര്‍ക്കത്തിനിടയിലാണ് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ ബന്ദികളുടെ പിടിയിലായത്.

നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *