സവിശേഷമായ സാഹചര്യത്തിലാണ് മൂന്നാം ലോക കേരള സഭ ചേരുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്.

സവിശേഷമായ സാഹചര്യത്തിലാണ് മൂന്നാം ലോക കേരള സഭ ചേരുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരാണ് ലോക കേരള സഭയിൽ അണിനിരക്കുന്നതെന്നും ഇത്തവണ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പ്രാതിനിധ്യം നൽകികൊണ്ടാണ് സഭ ആരംഭിച്ചതെന്നും സ്പീക്കർ പറഞ്ഞു. പ്രവാസി പ്രതിനിധികളിൽ 20% സ്ത്രീകളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.
അതേസമയം, പ്രവാസികൾ സമ്പദ് ഘടനയ്ക്ക് മാത്രമല്ല എല്ലാ മേഖലയ്ക്കും സംഭാവനകൾ നൽകുന്നുവെന്നും ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രവാസികൾക്ക് ഇത്തരത്തിൽ ഒരു ജനാധിപത്യ വേദി ഒരുക്കുന്നതെന്നും പ്രവാസികളുടെ പണം മാത്രമല്ല അവരുടെ അറിവും ആശയവും കേരളത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ലോക കേരള സഭക്കെതിരായ വിമർശനങ്ങളിൽ സ്പീക്കർ മറുപടിയും നൽകി. ലോക കേരള സഭ പാഴ് ചെലവല്ല, ക്ഷണിച്ചിട്ട് വരുന്നവരെ കണക്ക് പറഞ്ഞ് അപമാനിക്കരുത്, ഇവിടെ വന്ന എല്ലാവരും സ്വന്തം പൈസ ചെലവാക്കിയാണ് എത്തിയത് ലോക കേരള സഭയ്ക്കെതിരെ നടത്തുന്ന വ്യാജ പ്രചരണം നിർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപക സംഗമം മാത്രമായല്ല ലോക കേരള സഭ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *