അവതരണത്തിലും അഭിനയത്തിലും മാത്രമല്ല പഠനത്തിലും മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി.

അവതരണത്തിലും അഭിനയത്തിലും മാത്രമല്ല പഠനത്തിലും മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. മീനൂട്ടി അഭിമാനമാണെന്ന് ടോപ് സിംഗർ ഫാമിലി ഒന്നടങ്കം പറഞ്ഞു.

‘അങ്കിളിന് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളാരും പ്രതീക്ഷിച്ചില്ല. കാരണം മീനൂട്ടിക്ക് ാെരുപാട് ജോലികളുണ്ട്, ഷൂട്ടുണ്ട്. ഒൻപത് എ പ്ലസും ഒരു ബി പ്ലസും നേടിയതിൽ അഭിമാനമുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും അഭിമാനിക്കാം’- എംജി ശ്രീകുമാർ പറയുന്നു.

തന്റെ മകളാണ് മീനുക്കുട്ടിയെന്ന് എം ജയചന്ദ്രനും പറഞ്ഞു. ഒരുപാാട് കാര്യങ്ങൾ ഒന്നിച്ച് ഒരു സമയത്ത് ചെയ്യാൻ മീനൂട്ടിക്ക് അസാധ്യമായി സാധിക്കുമെന്ന് എം ജയചന്ദ്രൻ പറഞ്ഞു.

ഷൂട്ടിംഗ് തിരക്കുകൾ കാരണം ആദ്യമൊന്നും മീനാക്ഷിക്ക് പഠിക്കാനുള്ള സമയം ലഭിച്ചിരുന്നില്ല. പിന്നീട് പരീക്ഷയ്ക്ക് ഒരു മാസം മുൻപാണ് അവധിയെടുത്ത് മീനാക്ഷി പഠനത്തിന് വേണ്ടി മാത്രം മാറ്റിവച്ചത്.

രസകരമായ ഒരു ക്യാപ്ഷനൊപ്പമാണ് മീനാക്ഷി പരീക്ഷ ഫലം പങ്കുവെച്ചിരിക്കുന്നത്. ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്’ എന്നാണ് കുറിച്ചിരിക്കുന്നത്. മീനാക്ഷിക്ക് ആശംസയുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.

കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നുമാണ് മീനാക്ഷി പത്താം ക്ലാസ് പാസായിരിക്കുന്നത്. പരീക്ഷാഫലത്തിൽ മീനാക്ഷിയുടെ യഥാർത്ഥ പേരും കാണാം. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ഫിസിക്‌സിനാണ് മീനാക്ഷിക്ക് ബി പ്ലസ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *