തിലകൻ അനുസ്മരണ സമിതി വനിതാ നേതൃസംഗമം നടത്തി

കോഴിക്കോട് :സംസ്ഥാന തിലകൻ അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വനിതാനേതൃസംഗമം നടത്തി.സിനിമാലോകത്ത് അടിച്ചമർത്തലുകളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് അഭിനയത്തിന്റെ കൊടുമുടിയേറിയ മഹാനടൻ തിലകൻ എല്ലാത്തരം അടിച്ചമർത്തലുകളും നേരിടുന്നവർക്ക് ഊർജ്ജം പകരുന്ന മഹദ് വ്യക്തിത്വമാണ് .സ്ത്രീകൾ എല്ലാ മേഖലകളിലും നിരന്തരം അടിച്ചമർത്തലുകൾ നേരിടുന്ന ഈ കാലഘട്ടത്തിൽ തിലകന്റെ പേരിലുള്ള അനുസ്മരണസമിതി എല്ലാ മേഖലകളിലും സ്ത്രീകളുടെ സമഗ്രഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് പതിനാലു ജില്ലകളിലും സ്ത്രീതിലകം എന്ന വനിതാനേതൃസംഗമം രൂപീകരിച്ചു.
to
മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടി പ്രമുഖ സ്വാതന്ത്ര്യസമരസേനാനി പി.വാസു ഉദ്ഘാടനം ചെയ്തു.വനിതാ വിഭാഗത്തിന്റെ ലോഗോ ‘സ്ത്രീതിലകം’ മുഖ്യാതിഥിയായ കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്ഥിരം സമിതി ചെയർപേഴ്സൺ രേഖ .സി പ്രകാശനം ചെയ്തു.

തിലകൻ അനുസ്മരണ സമിതി സംസ്ഥാന പ്രസിഡണ്ട് ജഗത് മയൻ ചന്ദ്രപുരി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വനിതാ വിഭാഗം കൺവീനർ സുനിത മഹേഷ് അധ്യക്ഷം വഹിച്ചു.സിന്ധു സൈമൺ സ്വാഗതവും നീലവേണി യു .എ നന്ദിയും പറഞ്ഞു.ഗിരീഷ് ആമ്പ്ര,കെ.എം രാധ,അഡ്വ.സബിത പി.എം.,സീത വിജയൻ ,ജി .ലീന,റീന സജീവൻ,അണിമംഗലം സ്വർണ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *