അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്നറിയാം

അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിക്കുമോ? ആഴ്ചകൾ നീണ്ട പല അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ഈ ചോദ്യത്തിന് കോൺഗ്രസ് ഇന്ന് ഉത്തരം നൽകും. അഞ്ചാം ഘട്ടത്തിൽ മെയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന ഈ സീറ്റുകളിലേക്ക് നാമനിർദേശ പത്രിക നൽകാനുള്ള സമയം നാളെ അവസാനിക്കുകയാണ്. ഇരു നേതാക്കളും മത്സരിക്കുന്നതിനെ ചുറ്റിപ്പറ്റി ചർച്ചകൾ നീണ്ടതോടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീണ്ടത്.

രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാൻ വരണമെന്ന് യു പി യിലെ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെ അനുകൂല പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ്. പ്രചാരണ രംഗത്താണ് പ്രിയങ്കയുടെ മുഴുവൻ ശ്രദ്ധയും. വയനാടിന് ശേഷം അമേഠിയിലും മത്സരിക്കുക, 2019ൽ തോറ്റ അമേഠി വിട്ട് റായ്ബറേലിയിൽ മത്സരത്തിനിറങ്ങുക, രണ്ടാം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങുക, രാഹുലിൻ്റെ കാര്യത്തിൽ ഇതാണ് സാധ്യതകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *