ഖത്തര്‍ ലോകകപ്പ് അംബാസിഡറിന്റെ വാക്കുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കം, ഇത് അടിച്ചമര്‍ത്തല്‍ എന്ന് ജര്‍മ്മന്‍ താരം

മുന്‍ ഖത്തര്‍ ഇന്റര്‍നാഷണലും ഇപ്പോള്‍ ഖത്തര്‍ ലോകകപ്പ് അംബാസഡറുമായ ഖാലിദ് സല്‍മാന്റെ LGBTQ+ വിഷയത്തില്‍ വിവാദ പ്രസ്താവനക്ക് എതിരെ ജര്‍മ്മന്‍ താരന്‍ ഗൊറെറ്റ്സ്ക.

LGBTQ+ ആളുകള്‍ വേള്‍ഡ് കപ്പിന്റെ ഭാഗമാവുക ആണെങ്കില്‍ ഞങ്ങളുടെ നിയമങ്ങള്‍ അംഗീകരിക്കണം എന്ന് ഖാലിദ് സല്‍മാന്‍ പറഞ്ഞിരുന്നു. സ്വര്‍ഗ്ഗരതി ഹറാം ആണെന്നും ഇത് മാനസികമായ തകരാര്‍ കൊണ്ടാണ് ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ പ്രസ്താവനകള്‍ക്ക് എതിരെ വലിയ വിമര്‍ശനങ്ങള്‍ ജര്‍മ്മനിയിലും യൂറോപ്പിലും ഉയരുന്നുണ്ട്. ഇന്നലെ ബയേണ്‍ അള്‍ട്രാകള്‍ക “Damaged minds! F*** you Khalid & Co.” എന്ന പ്രതിഷേധ പോസ്റ്ററുകള്‍ ഉയര്‍ത്തിയിരുന്നു.

സല്‍മാന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ ലിയോണ്‍ ഗൊറെറ്റ്‌സ്‌ക വിമര്‍ശിച്ചു. ഈ പ്രസ്താവന അടിച്ചമര്‍ത്തലിന്റെ സ്വരമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വാക്കുകള്‍ അദ്ദേഹം മറ്റൊരു നൂറ്റാണ്ടില്‍ നില്‍ക്കുക ആണെന്ന് തോന്നിപ്പിക്കിന്നു എന്നും ഗൊറെറ്റ്സ്ക പറയുന്നു. നമ്മള്‍ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നതോ എന്ത് മാതൃക വെക്കുന്നതോ എന്നത് മാറ്റിനിര്‍ത്തിയാലും ഇത്തരമൊരു പ്രസ്താവന നടത്തുന്നത് തികച്ചും അസ്വീകാര്യമാണ്. എന്നും ജര്‍മ്മന്‍ താരം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *