ഭാര്യയെ വധിച്ചു ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി വേസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചു;ഭര്‍ത്താവ് അറസ്റ്റില്‍

മാസച്യുസിറ്റ്സ്: ഭാര്യയെ വധിച്ചു ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി മാലിന്യം നിക്ഷേപിക്കുന്ന വേസ്റ്റ് പാത്രത്തിലിട്ട ഭര്‍ത്താവ് അറസ്റ്റില്‍.മൂന്ന് കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട സ്ത്രീ. വിവാഹബന്ധം അവസാനിപ്പിക്കുവാന്‍ ഭര്‍ത്താവ് ബ്രയാന്‍ വാല്‍ഷ് (47), ഭാര്യ അന്നയെ (39) ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക കുറ്റം ചുമത്തി ജനുവരി 18 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലിലടക്കുന്നതിനും ഫെബ്രുവരി 9ന് വീണ്ടും ഹാജരാക്കാനും ഉത്തരവിട്ടു. വിവാഹമോചനത്തേക്കാള്‍ ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് ഇയാള്‍ വിശ്വസിച്ചു.

ജനുവരി ഒന്നിനുശേഷം ഭാര്യയെ കണ്ടിട്ടില്ല എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ വിവരം. ജനുവരി 4 മുതല്‍ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപന ഉടമ പോലീസില്‍ പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

പല നുണകള്‍ പറഞ്ഞു ബ്രയാന്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ജനുവരി 8ന് ് ഇയാളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു അറസ്റ്റിനു കാരണം. ഇവരുടെ താമസസ്ഥലത്തു നിന്നും രക്തകറയും ഒടിഞ്ഞ കത്തിയും കണ്ടെത്തി. സമീപത്തുള്ള ക്യാമറകളില്‍ ബ്രായന്‍ മാലിന്യം ഇടുന്നതിനു സമീപം നില്‍ക്കുന്നതും കണ്ടെത്തി. ദിവസങ്ങള്‍ പിന്നിട്ടതോടെ മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ അന്നയുടെ ഫോണ്‍, വാക്സിനേഷന്‍ കാര്‍ഡ്, ബൂട്ട്, പേഴ്സ് എന്നിവയും കണ്ടെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *