തനിഷ്‌കിന്‍റെ യുഎസിലെ ആദ്യ സ്റ്റോർ ന്യൂജേഴ്‌സിയിൽ ആരംഭിച്ചു

കൊച്ചി: ഇന്ത്യൻ ജ്വല്ലറി ബ്രാൻഡായ തനിഷ്‌ക് അമേരിക്കയിലെ തങ്ങളുടെ ആദ്യ സ്റ്റോർ ന്യൂജേഴ്‌സിയിൽ ആരംഭിച്ചു. ന്യൂജേഴ്‌സിയിൽ നിന്നുള്ള സീനിയർ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെനറ്റർ റോബർട്ട് മെനെൻഡസ്, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ എന്നിവർക്കൊപ്പം വുഡ്‌ബ്രിഡ്ജ് മേയർ ജോൺ ഇ. മക്‌കോർമാക്, എഡിസൺ മേയർ സാം ജോഷി, ചൂസ് ന്യൂജേഴ്‌സി ഇൻകോർപ്പറേറ്റഡിലെ വെസ്‌ലി മാത്യൂസ്, ന്യൂജേഴ്‌സി സ്റ്റേറ്റ് സെനറ്റർ വിൻ ഗോപാൽ, ന്യൂജേഴ്‌സിയിലെ കോൺഗ്രസ് അംഗമായ ഫ്രാങ്ക് പല്ലോൺ തുടങ്ങിയവർ സ്റ്റോറിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു

ന്യൂജേഴ്‌സിയിലെ ഓക്ക് ട്രീ റോഡിലെ ഇസെലിനിലുള്ള 3750 ചതുരശ്ര അടിയിലധികം വരുന്ന ഇരുനില ഷോറൂമില്‍ 18, 22 കാരറ്റ് സ്വർണ്ണം, ഡയമണ്ട് ആഭരണങ്ങൾ, സോളിറ്റയറുകൾ, നിറമുള്ള കല്ലുകൾ എന്നിവയിലായി 6500ലധികം തനത് ഡിസൈനുകളാണ് ഒരുക്കിയിരിക്കുന്നത്. കളർ മി ജോയ്, കോക്ക്‌ടെയിൽ ജ്വല്ലറി കളക്ഷൻ, റൊമാൻസ് ഓഫ് പോൾക്കി, റിഥംസ് ഓഫ് റെയിൻ, മൂഡ്‌സ് ഓഫ് എർത്ത്, ആലേഖ്യ എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ ശേഖരങ്ങൾ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി സ്റ്റോറില്‍ പ്രദർശിപ്പിച്ചു. 2023 ജനുവരി 22 വരെ ലോഞ്ച് പ്രമോഷനായി ആഭരണങ്ങൾ വാങ്ങുമ്പോള്‍ തനിഷ്‌ക് ഒരു സൗജന്യ സ്വർണ്ണ നാണയം അല്ലെങ്കില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മൂല്യത്തിൽ 25 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്യുന്നു.

യുഎസ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2020-ൽ ജ്വല്ലറി സ്റ്റോർ വിൽപ്പന 33.2 ബില്യൺ ഡോളറായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇത് മുൻ ദശകത്തെ അപേക്ഷിച്ച് 25% വർദ്ധനവാണ്. തനിഷ്‌ക് ഒരു വർഷത്തിലേറെയായി ഇ-കൊമേഴ്‌സ് വഴി യുഎസ് വിപണിയിലുണ്ട്; നല്ല കമ്മ്യൂണിറ്റി ഫീഡ്‌ബാക്ക് ലഭിക്കുകയും ചെയ്തു. തനിഷ്‌കിന്‍റെ റീട്ടെയിൽ ബിസിനസ് വിപുലീകരണ തന്ത്രത്തിന്‍റെ ഭാഗമാണ് ഈ പുതിയ സ്റ്റോർ ലോഞ്ച്.

തനിഷ്‌കിനെ ഒരു ആഗോള ബ്രാൻഡായി സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും അമേരിക്കയിലെ ഞങ്ങളുടെ റീട്ടെയിൽ ഷോറൂം വിപുലീകരണം ആ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും തനിഷ്‌കിന്‍റെ മാതൃ കമ്പനിയായ ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ സി കെ വെങ്കിട്ടരാമൻ പറഞ്ഞു

യുഎസ് വിപണിയിൽ തനിഷ്‌കിന് ഇതിനകം തന്നെ ഗണ്യമായ ഓൺലൈൻ സാന്നിധ്യമുണ്ടെന്നും ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി കാണിച്ച ഉയർന്ന ആവശ്യവും താൽപ്പര്യവും അവർക്കായി ഒരു ഗ്രൗണ്ട് സാന്നിധ്യമുണ്ടാകാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ ഇന്‍റർനാഷണൽ ബിസിനസ് ഡിവിഷൻ സിഇഒ കുരുവിള മാർക്കോസ് പറഞ്ഞു.

കമ്പനി 2020 നവംബറിൽ ദുബായിലാണ് തങ്ങളുടെ ആദ്യ ഇന്‍റർനാഷണൽ സ്റ്റോർ ആരംഭിച്ചത്. ഇപ്പോൾ എട്ട് അന്താരാഷ്‌ട്ര സ്റ്റോറുകളുണ്ട്. ഏഴ് എണ്ണം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും (യുഎഇ) ഒരെണ്ണം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലും. അടുത്ത 2-3 വർഷത്തിനുള്ളിൽ വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലുമായി 20-30 സ്റ്റോറുകൾ തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍, തനിഷ്‌ക്കിന് 240 നഗരങ്ങളിലായി 400 ലധികം സ്‌റ്റോറുകളുണ്ട്. അടുത്ത വർഷം 100 ലധികം സ്‌റ്റോറുകൾ കൂട്ടി തുറക്കാന്‍ പദ്ധതിയുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *