പെരിന്തല്‍മണ്ണയില്‍ ബാലറ്റ് കാണാതായ സംഭവം ;കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി എല്‍ഡിഎഫ് സ്ഥാനാത്ഥി കെപിഎം മുസ്തഫ

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി എല്‍ഡിഎഫ് സ്ഥാനാത്ഥിയായിരുന്ന കെപിഎം മുസ്തഫ. 348 തപാല്‍ വോട്ടുകള്‍ എണ്ണിയാല്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് കെപിഎം മുസ്തഫ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതില്‍ ഇനിയും തനിക്ക് വിശ്വാസമില്ലെന്ന് കെപിഎം മുസ്തഫ പറഞ്ഞു.പോസ്റ്റല്‍ വോട്ടുകള്‍ കാണാനില്ലെന്നായിരുന്നു പെരിന്തല്‍മണ്ണ സബ്കളക്ടറും റിട്ടേണിങ് ഓഫിസറുമായ ശ്രീധന്യ സുരേഷിന്റെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് വോട്ടിലെ ഈ ക്രമക്കേട് സംഭവിച്ചതെന്നാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച കെപിഎം മുസ്തഫ പറയുന്നത്.

എന്നാല്‍ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ചില മാഫിയ സംഘങ്ങളാണെന്ന് നജീബ് കാന്തപുരവും പ്രതികരിച്ചു.2021ലെ തെരഞ്ഞെടുപ്പ് സമയത്ത് അസാധുവാണെന്ന് കാണിച്ച 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ കൂടി എണ്ണണം എന്നാവശ്യപ്പെട്ടാണ് ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന കെപിഎം മുസ്തഫ കോടതിയെ സമീപിച്ചിരുന്നത്. ബാലറ്റ് പെട്ടി കാണാതായത് കോടതിയുടെ മേല്‍നോട്ടത്തിലോ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേല്‍നോട്ടത്തിലോ അന്വേഷിക്കണമെന്ന ആവശ്യമാണ് മുസ്തഫ ഉന്നയിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *