ജോര്‍ദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിക്കാന്‍ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചിരുന്നു.ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചിരുന്നു.
ഇസ്രയേല്‍ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലിയ തോതിലുള്ള ആക്രമണം യുഎസ് സേനയ്ക്ക് നേരെ നടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം യു.എസ് സേനാതകാവളങ്ങള്‍ക്ക് നേരെ 150ലേറെ ആക്രമണം നടന്നിട്ടുണ്ട്.