വിനോദസഞ്ചാര മേഖല ഉണരുന്നു; ആദ്യ ആഡംബര കപ്പല്‍ ഇന്ന്​ കൊച്ചിയില്‍

കൊ​ച്ചി: കോ​വി​ഡി​ല്‍ ത​ള​ര്‍​ന്ന കേ​ര​ള​ത്തി​െന്‍റ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ ഉ​ണ​ര്‍​ത്തു​പാ​ട്ടു​മാ​യി ആ​ദ്യ ക്രൂ​യി​സ്​ ക​പ്പ​ല്‍ ഇ​ന്ന്​ കൊ​ച്ചി​യി​ല്‍. മും​ബൈ​യി​ല്‍​നി​ന്ന്​ 1200 യാ​ത്രി​ക​രെ​യും വ​ഹി​ച്ച്‌ കോ​ര്‍​ഡി​ലി​യ ക​പ്പ​ലാ​ണ്​ രാ​വി​ലെ ആ​റി​ന്​ പു​തി​യ ക്രൂ​യി​സ്​ ടെ​ര്‍​മി​ന​ലി​ല്‍ എ​ത്തു​ക. മും​െ​ബെ​യി​ല്‍​നി​ന്ന്​ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പോ​കു​ന്ന ആ​ഡം​ബ​ര നൗ​ക​യാ​ണ് കൊ​ച്ചി​യി​ല്‍ ഒ​രു പ​ക​ല്‍ ന​ങ്കൂ​ര​മി​ടു​ന്ന​ത്.

2020 മാ​ര്‍​ച്ചി​ലാ​ണ്​ അ​വ​സാ​ന വി​നോ​ദ​സ​ഞ്ചാ​ര ക​പ്പ​ല്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​യ​ത്. കോ​വി​ഡ്​ പി​ടി​മു​റു​ക്കി​യ​തോ​ടെ മേ​ഖ​ല നി​ശ്ച​ല​മാ​യി. വ​ര്‍​ഷ​ത്തി​ല്‍ 25,000 വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ്​ ആ​ഡം​ബ​ര ക​പ്പ​ല്‍ വ​ഴി​യി​ല്‍ കൊ​ച്ചി കാ​ണാ​ന്‍ എ​ത്തി​യി​രു​ന്ന​ത്. മും​ബൈ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വു​മ​ധി​കം വി​നോ​ദ​സ​ഞ്ചാ​ര ക​പ്പ​ലു​ക​ള്‍ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന​തും കൊ​ച്ചി​യി​ലാ​ണ്. ഹോം​സ്​​റ്റേ, റി​സോ​ര്‍​ട്ട്, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍ തു​ട​ങ്ങി 10,000ത്തി​ലേ​റെ പേ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ണ്​ ആ​ഡം​ബ​ര ക​പ്പ​ല്‍ വ​ഴി​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍.

മാ​സ​ത്തി​ല്‍ ര​ണ്ടു ക​പ്പ​ലു​ക​ള്‍ കൊ​ച്ചി​വ​ഴി സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ കോ​ര്‍​ഡി​ലി​യ ക്രൂ​യി​സ​സ്​ ഒ​രു​ങ്ങു​ന്നു​ണ്ടെ​ന്ന്​ ടൂ​റി​സം വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച്‌​ ഇ​ത്​ ആ​ഴ്​​ച​യി​ല്‍ ഒ​ന്നാ​യി ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ബു​ധ​നാ​ഴ്​​ച എ​ത്തു​ന്ന ക​പ്പ​ലി​ലെ 800ല്‍​പ​രം യാ​ത്രി​ക​ര്‍ കൊ​ച്ചി​യി​ലെ​യും സ​മീ​പ​ങ്ങ​ളി​ലെ​യും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന്​ പ്രാ​ദേ​ശി​ക ടൂ​ര്‍ ഏ​ജ​ന്‍​റ് കേ​ര​ള വോ​യേ​ജ​സ് അ​റി​യി​ച്ചു. കോ​വി​ഡ് അ​ട​ച്ചി​ട​ലി​നു​ശേ​ഷം ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്, പോ​ര്‍​ട്ട് ട്ര​സ്​​റ്റ്​ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​ര​ണം ഒ​രു​ക്കും.

രാ​വി​ലെ 7.30ന് ​യാ​ത്രി​ക​ര്‍ ഉ​ല്ലാ​സ​നൗ​ക​യി​ല്‍​നി​ന്ന് പു​റ​ത്ത് ഇ​റ​ങ്ങും. ക​പ്പ​ല്‍ ല​ക്ഷ​ദ്വീ​പി​ലേ​ക്ക്​ യാ​ത്ര തു​ട​രു​മെ​ങ്കി​ലും 40 ശ​ത​മാ​നം വി​നോ​ദ സ​ഞ്ചാ​രി​ക​ളും കൊ​ച്ചി​യി​ല്‍ ഇ​റ​ങ്ങും. തു​ട​ര്‍​ന്ന്​ കേ​ര​ള​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ്​ ഇ​വ​ര്‍ യാ​ത്ര ചെ​യ്യു​ക. ന​വം​ബ​റോ​ടെ വി​ദേ​ശ ആ​ഡം​ബ​ര ക​പ്പ​ലു​ക​ളും കൊ​ച്ചി​യി​ല്‍ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *